Latest News

ധന്‍രാജ് രക്തസാക്ഷി ഫണ്ട്; തിരിമറി നടത്തിയെന്ന ആരോപണം അടിസ്ഥാന രഹിതമെന്ന് ടി ഐ മധുസൂദനന്‍

ധന്‍രാജ് രക്തസാക്ഷി ഫണ്ട്; തിരിമറി നടത്തിയെന്ന ആരോപണം അടിസ്ഥാന രഹിതമെന്ന് ടി ഐ മധുസൂദനന്‍
X

കൊച്ചി: ധന്‍രാജ് രക്തസാക്ഷി ഫണ്ടില്‍ താന്‍ തിരിമറി നടത്തിയെന്ന വി കുഞ്ഞികൃഷ്ണന്റെ ആരോപണം അടിസ്ഥാന രഹിതമെന്ന് പയ്യന്നൂര്‍ എംഎല്‍എ ടി ഐ മധുസൂദനന്‍. പണമെല്ലാം ബാങ്ക് അക്കൗണ്ടിലേക്കാണ് വന്നത് എന്നും കണക്കുകളെല്ലാം പാര്‍ട്ടിയുടെ മുന്‍പില്‍ അവതരിപ്പിച്ചിട്ടുണ്ടെന്നും ടി ഐ മധുസൂദനന്‍ പറഞ്ഞു.

രക്തസാക്ഷി ഫണ്ട് പൂര്‍ണമായും ആ കുടുംബത്തിനുള്ളതാണന്നും ധന്‍രാജിന്റെ കുടുംബത്തിന് ഇക്കാര്യങ്ങളില്‍ യാതൊരു സംശയവുമില്ലെന്നും മധുസൂദനന്‍ വ്യക്തമാക്കി.താന്‍ പൈസ തട്ടിയെങ്കില്‍ പാര്‍ട്ടിക്കാര്‍ നോക്കിയിരിക്കുമോ എന്നും തങ്ങളെല്ലാം തുറന്ന പുസ്തകമാണെന്നും എംഎല്‍എ പറഞ്ഞു.

ഏരിയാ കമ്മിറ്റി ഓഫിസ് നിര്‍മാണ ഫണ്ടായി പിരിച്ചെടുത്ത 71 ലക്ഷത്തിന് കണക്കില്ലെന്ന ആരോപണത്തിലും മധുസൂദനന്‍ പ്രതികരിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ മരണത്തിന് പിന്നാലെ സിപിഐഎം ഓഫീസ് തകര്‍ക്കപ്പെട്ടു. ഈ ആക്രമണങ്ങളെ ഗൗരവമായി കണ്ടാണ് സുരക്ഷിതമായ ഇടത്തേക്ക് ഓഫീസ് മാറ്റാന്‍ തീരുമാനിച്ചത് എന്നും എംഎല്‍എ വ്യക്തമാക്കി. ഇതെല്ലാം കുഞ്ഞികൃഷ്ണന് അറിയാമെന്നും ടി ഐ മധുസൂദനന്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it