ധന്‍ബാദ് ജില്ലാ ജഡ്ജിയുടെ അപകടം മരണം ആസൂത്രിതമായ കൊലപാതകമാണെന്ന് സിബിഐ

ന്യൂഡല്‍ഹി: ജാര്‍ഖണ്ഡ് ധന്‍ബാദ് ജില്ലാ ജഡ്ജി ഉത്തം ആനന്ദ് ജൂലൈയില്‍ ഓട്ടോറിക്ഷ ഇടിച്ച് മരണപ്പെട്ട സംഭവം ആസൂത്രിതമായ കൊലപാതകമാണെന്ന് സിബിഐ. ജാര്‍ഖണ്ഡ് ഹൈക്കോടതിയിലാണ് സിബിഐ ഇക്കാര്യം അറിയിച്ചത്. പ്രഭാതസവാരിക്കിടെ ജഡ്ജിയെ മനപ്പൂര്‍വ്വം വാഹനം ഇടിപ്പിക്കുകയായിരുന്നുവെന്ന് സിബിഐ കോടതിയില്‍ പറഞ്ഞു.
കുറ്റകൃത്യത്തിന്റെ വിശകലനവും പുനര്‍നിര്‍മ്മാണവും സിസിടിവി ഫൂട്ടേജുകളും ലഭ്യമായ ഫോറന്‍സിക് തെളിവുകളും പരിശോധിച്ചതില്‍ നിന്നുമാണ് ഇക്കാര്യം വ്യക്തമായതെന്നും സിബിഐ അറിയിച്ചു. മോഷ്ടിച്ച ഓട്ടോറിക്ഷ ഓടിച്ച രണ്ടുപേരുടെ നേതൃത്വത്തില്‍ ബോധപൂര്‍വ്വം ലക്ഷ്യമിട്ട് നടപ്പാക്കിയ കൊലപാതകമാണ് ഇത്. കൊലപാതകത്തെക്കുറിച്ചുള്ള അന്വേഷണം അവസാന ഘട്ടത്തിലാണെന്ന് ഏജന്‍സി പറഞ്ഞു. തെളിവുകള്‍ പഠിക്കാന്‍ സിബിഐ രാജ്യത്തുടനീളമുള്ള നാല് വ്യത്യസ്ത ഫോറന്‍സിക് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. രണ്ട് പ്രതികളില്‍ നടത്തിയ ബ്രെയിന്‍ മാപ്പിംഗ്, നുണപരിശോധന എന്നിവയുടെ റിപോര്‍ട്ടുകളും ലഭിച്ചിട്ടുണ്ട്.
RELATED STORIES
ഡല്‍ഹി, അംബേദ്കര്‍ സര്‍വകലാശാലകളില്‍ ബിബിസി ഡോക്യുമെന്ററി പ്രദര്‍ശനം...
27 Jan 2023 1:00 PM GMTതകര്‍ന്നടിഞ്ഞ് പാക് രൂപ, വന്‍വിലക്കയറ്റം; പാകിസ്താനില്‍ ഭക്ഷണത്തിനായി...
27 Jan 2023 11:28 AM GMTസംഘപരിവാര്‍ 'ഹിന്ദു കോണ്‍ക്ലേവില്‍' അടൂര്‍ ഗോപാലകൃഷ്ണനും...
27 Jan 2023 9:15 AM GMTമതിയായ സുരക്ഷയില്ല; ഭാരത് ജോഡോ യാത്ര താല്‍ക്കാലികമായി നിര്‍ത്തിവച്ചു
27 Jan 2023 8:57 AM GMTസംവരണ പ്രക്ഷോഭം: പ്രാതിനിധ്യം നിഷേധിക്കുന്നതിനെതിരായ പോരാട്ടം - എം കെ...
26 Jan 2023 5:04 PM GMTമണ്ണുത്തി ദേശീയപാത കാമറ നിരീക്ഷണത്തിലാക്കും: മന്ത്രി കെ രാജൻ
26 Jan 2023 2:42 PM GMT