Latest News

മുസ്‌ലിംകള്‍ക്ക് സ്വന്തം തല്‍പര്യത്തിനനുസരിച്ച് വോട്ട് ചെയ്യാമെന്ന് മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ്

മുസ്‌ലിംകള്‍ക്ക് സ്വന്തം തല്‍പര്യത്തിനനുസരിച്ച് വോട്ട് ചെയ്യാമെന്ന് മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ്
X

ലഖ്‌നോ: മുസ് ലിംകള്‍ക്ക് ഏത് പാര്‍ട്ടിക്കോ ഏത് വ്യക്തിക്കോ തങ്ങളുടെ താല്‍പ്പര്യമനുസരിച്ച് വോട്ട് രേഖപ്പെടുത്താന്‍ അവകാശമുണ്ടെന്ന് മുസ് ലിം വ്യക്തി നിയമബോര്‍ഡ്.

വോട്ട് രേഖപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ഒരു പ്രസ്താവനയുമായി ബോര്‍ഡ് രംഗത്തുവരുന്നത് ഇതാദ്യമാണ്.

ജനങ്ങള്‍ അവരുടെ തിരിച്ചറിവുകള്‍ക്കും ബോധ്യങ്ങള്‍ക്കുമനുസരിച്ചാണ് വോട്ട് ചെയ്യേണ്ടത്. ആരെയും വോട്ട് ചെയ്യാന്‍ നിര്‍ബന്ധിക്കരുത്. ഏതെങ്കിലും പാര്‍ട്ടിക്കോ വ്യക്തിക്കോ വോട്ട് ചെയ്യാനും ആവശ്യപ്പെടരുത്. ഇത്തരം പ്രസ്താവനയുമായി ബോര്‍ഡ് ഒരിക്കലും രംഗത്തുവരികയില്ലെന്നും വ്യക്തി നിയമബോര്‍ഡ് ചെയര്‍മാന്‍ മൗലാന റാബി ഹസാനി നദ്വി പറഞ്ഞു.

ഏതെങ്കിലും പാര്‍ട്ടിക്കോ വ്യക്തികള്‍ക്കോ വോട്ട് ചെയ്യരുതെന്നോ ചെയ്യണമെന്നോ ആവശ്യപ്പെടുന്ന പതിവ് ബോര്‍ഡിനില്ലെന്നും അദ്ദേഹം പറഞ്ഞു. ബോര്‍ഡിന്റെ അഭിപ്രായങ്ങളെന്ന പേരില്‍ സ്വന്തം താല്‍പര്യങ്ങള്‍ നടപ്പാക്കാന്‍ ശ്രമിക്കുന്ന വ്യക്തികള്‍ക്കെതിരേ ബോര്‍ഡ് മുന്നറിയിപ്പുനല്‍കി.

യുപിയില്‍ മല്‍സരിക്കുന്ന ഉവൈസിയുടെ അനുയായികളില്‍ ചിലര്‍ തങ്ങളുടെ പാര്‍ട്ടിക്ക് ബോര്‍ഡിന്റെ പിന്തുണയുണ്ടെന്ന മട്ടില്‍ നടത്തിയ പ്രസ്താവന വിവാദമായിരുന്നു.

Next Story

RELATED STORIES

Share it