Latest News

ലോക്ക്ഡൗണിനിടെ ഭര്‍തൃ മാതാപിതാക്കളെ കൊലപ്പെടുത്തി യുവതി; സംഭവം ഡല്‍ഹിയില്‍, കൊലപാതകത്തിലേക്ക് നയിച്ചത് വസ്തുതര്‍ക്കം

35 കാരിയായ കവിതയാണ് ഭര്‍തൃ പിതാവ് രാജ് സിങിനെയും(61) ഭാര്യ ഓംവതിയെയും ( 58) കൊലപ്പെടുത്തിയത്.

ലോക്ക്ഡൗണിനിടെ ഭര്‍തൃ മാതാപിതാക്കളെ കൊലപ്പെടുത്തി യുവതി; സംഭവം ഡല്‍ഹിയില്‍, കൊലപാതകത്തിലേക്ക് നയിച്ചത് വസ്തുതര്‍ക്കം
X

ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനം തടയുന്നതിന് രാജ്യവ്യാപകമായി പ്രഖ്യാപിച്ച ലോക്ക് ഡൗണിനിടെ പടിഞ്ഞാറന്‍ ഡല്‍ഹിയില്‍ ഭര്‍തൃമാതാവിനെയും പിതാവിനെയും കൊലപ്പെടുത്തി യുവതി. 35 കാരിയായ കവിതയാണ് ഭര്‍തൃ പിതാവ് രാജ് സിങിനെയും(61) ഭാര്യ ഓംവതിയെയും ( 58) കൊലപ്പെടുത്തിയത്. വസ്തുവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കെലപാതകത്തില്‍ കലാശിച്ചതെന്ന് പോലിസ് പറഞ്ഞു. പടിഞ്ഞാറന്‍ ഡല്‍ഹി ചവ്വാല മേഖലയിലെ ദുര്‍ഗ വിഹാറിലാണ് സംഭവം. സംഭവം നടക്കുമ്പോള്‍ യുവതിയുടെ ഭര്‍ത്താവും രണ്ട് മക്കളും വീട്ടിലുണ്ടായിരുന്നുവെന്ന് പോലിസ് പറഞ്ഞു. രാവിലെ 11നാണ്

ഇരട്ടക്കൊല സംബന്ധിച്ച് പോലിസിന് വിവരം ലഭിച്ചത്. കിടപ്പുമുറിയിലാണ് മൃതദേഹങ്ങള്‍ കാണപ്പെട്ടത്. ഇരുവരുടെയും മുഖത്ത് ആഴത്തില്‍ മുറിവേറ്റ പാടുണ്ടായിരുന്നുവെന്ന് പോലിസ് പറഞ്ഞു.

കൊലപാതകത്തില്‍ മകന്‍ സതിഷ് സിങ്ങിന്റെ പങ്കിനെ കുറിച്ച് പോലിസ് അന്വേഷിച്ചുവരികയാണ്. കവിതയെ ചോദ്യം ചെയ്‌തെങ്കിലും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. ഭര്‍തൃമാതാവിനെയും പിതാവിനെയും കഴുത്തുഞെരിച്ച് ശ്വാസമുട്ടിച്ച ശേഷം കുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലിസ് പറയുന്നത്.

Next Story

RELATED STORIES

Share it