Latest News

ഡല്‍ഹി അണ്‍ലോക്ക് പ്രക്രിയ തുടങ്ങി: ഓഫിസുകള്‍ക്കും മെട്രോ സര്‍വീസിനും ഉപാധികളോടെ പ്രവര്‍ത്തനാനുമതി

ഡല്‍ഹി അണ്‍ലോക്ക് പ്രക്രിയ തുടങ്ങി: ഓഫിസുകള്‍ക്കും മെട്രോ സര്‍വീസിനും ഉപാധികളോടെ പ്രവര്‍ത്തനാനുമതി
X

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ ഡല്‍ഹിയില്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്നു. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

ജൂണ്‍ 7 മുതല്‍ സംസ്ഥാനത്തെ മെട്രോ സര്‍വീസുകളും ഓഫിസുകളും നിബന്ധനകളോടെ തുടര്‍ന്നു പ്രവര്‍ത്തിക്കും.

ലോക്ക് ഡൗണ്‍ കൂടുതല്‍ ഇളവുകളോടെ തുടരുമെന്നും കടകള്‍ക്കും മാര്‍ക്കറ്റുകള്‍ക്കും ഒറ്റ, ഇരട്ട അടിസ്ഥാനത്തില്‍ പ്രവര്‍ത്തനാനുമതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. കടകള്‍ രാവിലെ 10നു തുറന്ന് 8ന് അടക്കണം. സ്വകാര്യ ഓഫിസുകളില്‍ 50 ശതമാനം തൊഴിലാളികള്‍ക്കേ പ്രവര്‍ത്തനാനുമതിയുള്ളൂ.

സര്‍ക്കാരിലെ ഗ്രൂപ്പ് എ ജീവനക്കാര്‍ 100 ശതമാനവും ഓഫിസിലെത്തണം. ഗ്രൂപ്പ് ബി ജീവനക്കാരില്‍ 50 ശതമാനം പേര്‍ക്കേ അനുമതിയുള്ളൂ.

മൂന്നാം ഘട്ടത്തില്‍ 37,000 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുന്ന സാഹചര്യം കണ്ടുകൊണ്ടുളള തയ്യാറെടുപ്പുകള്‍ നടത്തുകയാണ് മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 523 പേര്‍ക്കാണ് ഡല്‍ഹിയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. 50 പേര്‍ മരിച്ചു.

8,060 പേരാണ് വിവിധ ആശുപത്രികളില്‍ ചികില്‍സ കഴിയുന്നത്. ഡല്‍ഹിയില്‍ ഇതുവരെ 24,497 പേര്‍ മരിച്ചു.

Next Story

RELATED STORIES

Share it