Latest News

ഡല്‍ഹി ബലാല്‍സംഗകേസ്; പോലിസിനെ കണ്ട് ഓടി രക്ഷപെടാന്‍ നോക്കി പ്രതി; വെടി വച്ചിട്ട് പോലിസ്

ഡല്‍ഹി ബലാല്‍സംഗകേസ്; പോലിസിനെ കണ്ട് ഓടി രക്ഷപെടാന്‍ നോക്കി പ്രതി; വെടി വച്ചിട്ട് പോലിസ്
X

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഒമ്പതു വയസ്സുകാരിയെ പീഡിപ്പിച്ചു കൊന്ന കേസിലെ പ്രതി അറസ്റ്റില്‍. പ്രതി നൗഷാദാണ് അറസ്റ്റിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡല്‍ഹി പോലിസിന്റെ പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ്. ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കാലില്‍ വെടിവെച്ചാണ് പ്രതിയെ കീഴ്പ്പെടുത്തിയത്.

ജൂണ്‍ ഏഴിനാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രതി അതിക്രൂരമായി പ്രതി ബലാല്‍സംഗം ചെയ്തത്. തുടര്‍ന്ന് കുട്ടിയെ ആളൊഴിഞ്ഞ പ്രദേശത്ത് ഉപേക്ഷിച്ച് പ്രതി കടന്നു കളയുകയായിരുന്നു. അബോധാവസ്ഥയില്‍ കിടക്കുന്ന കുട്ടിയെ കണ്ട പ്രദേശവാസികളാണ് വിവരം പോലിസിനെ അറിയിച്ചത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുഞ്ഞ് മരണത്തിനു കീഴടങ്ങി.

ദയാല്‍പൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്. സ്വകാര്യഭാഗങ്ങളിലടക്കമോറ്റ ഗുരുതര പരിക്കുകളാണ് കുട്ടിയുടെ മരണകാരണം. സംഭവത്തില്‍ പോലിസ് അന്നു തന്നെ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും പ്രതിയെ പിടികൂടാന്‍ വൈകുന്നതില്‍ ജില്ലയില്‍ വലിയ തരത്തിലുള്ള പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

Next Story

RELATED STORIES

Share it