Latest News

തെറ്റിദ്ധരിപ്പിക്കുന്ന ഒആര്‍എസ് ലേബലുകള്‍ നിരോധിച്ച ഉത്തരവ്, കമ്പനികള്‍ക്ക് ഉല്‍പ്പാദനം തുടരാനുള്ള ലൈസന്‍സല്ലെന്ന് ഡല്‍ഹി ഹൈക്കോടതി

തെറ്റിദ്ധരിപ്പിക്കുന്ന ഒആര്‍എസ് ലേബലുകള്‍ നിരോധിച്ച ഉത്തരവ്, കമ്പനികള്‍ക്ക് ഉല്‍പ്പാദനം തുടരാനുള്ള ലൈസന്‍സല്ലെന്ന് ഡല്‍ഹി ഹൈക്കോടതി
X

ന്യൂഡല്‍ഹി: പാനീയങ്ങള്‍ക്ക് ഒആര്‍എസ് ലേബലുകള്‍ നല്‍കുന്നത് സംബന്ധിച്ച ഉത്തരവില്‍ വിശദീകരണം നല്‍കി ഡല്‍ഹി ഹൈക്കോടതി. ഒക്ടോബര്‍ 17ന്, അമേരിക്കന്‍ കമ്പനിയായ കെന്‍വ്യൂവിന്റെ ഇന്ത്യന്‍ അനുബന്ധ സ്ഥാപനമായ ജെഎന്‍ടിഎല്‍ കണ്‍സ്യൂമര്‍ ഹെല്‍ത്ത് ഇന്ത്യക്കെതിരേ പാനീയങ്ങളില്‍ ഒആര്‍എസ് എന്ന പദം ഉപയോഗിക്കുന്നത് നിരോധിക്കാനുള്ള ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ തീരുമാനത്തിനെതിരേ കോടതി ഇടക്കാല സംരക്ഷണം നല്‍കിയിരുന്നു. എന്നാല്‍ അത് പിന്നീട് ഭക്ഷ്യ ബിസിനസ് ഓപ്പറേറ്റര്‍മാര്‍ക്ക് (എഫ്ബിഒ) പാനീയങ്ങള്‍ നിര്‍മ്മിക്കുന്നത് തുടരാനും അവ ഒആര്‍എസ് ആയി രൂപപ്പെടുത്താനും കോടതി അനുമതി നല്‍കി എന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. ഇക്കാര്യത്തിലാണ് കോടതിയുടെ വിശദീകരണം.

ഉപഭോക്താക്കളെ വഞ്ചിക്കുക എന്ന ലക്ഷ്യത്തോടെ, ആ പേരില്‍ ഉല്‍പ്പന്നങ്ങള്‍ തുടര്‍ന്നും നിര്‍മ്മിക്കാന്‍ അനുവദിക്കുക എന്നതല്ല ഉത്തരവിന്റെ ഉദ്ദേശ്യമെന്ന് ജസ്റ്റിസ് സച്ചിന്‍ ദത്ത പറഞ്ഞു. ഇലക്ട്രോലൈറ്റ്, പാനീയ ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ രജിസ്റ്റര്‍ ചെയ്ത വ്യാപാരമുദ്രകളില്‍ പ്രിഫിക്‌സുകളോ സഫിക്‌സുകളോ ഉപയോഗിച്ച് 'ഒആര്‍എസ്' എന്ന പദം ഉപയോഗിക്കാന്‍ അനുവദിച്ച മുന്‍ അംഗീകാരങ്ങള്‍ പിന്‍വലിച്ചുകൊണ്ടുള്ള ഉത്തരവിനെ ചോദ്യം ചെയ്ത് ഡോ. റെഡ്ഡീസ് ലബോറട്ടറീസ് സമര്‍പ്പിച്ച പ്രത്യേക ഹരജി പരിഗണിക്കുകയായിരുന്നു കോടതി.

ഒര്‍എസ്' എന്നത് മുന്‍പിലോ പിന്നിലോ ചേര്‍ത്താലും, ഉല്‍പ്പന്നം ഡബ്ല്യൂഎച്ച്ഒയുടെ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെങ്കില്‍, അത് തെറ്റിദ്ധരിപ്പിക്കുന്നതും ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് ആക്ട് 2006ന്റെ ലംഘനവുമാണെന്നും കോടതി വ്യക്തമാക്കി.

Next Story

RELATED STORIES

Share it