ഡല്‍ഹി കര്‍ഷക സമരം: ഭാവി പരിപാടികള്‍ തീരുമാനിക്കാന്‍ കര്‍ഷക നേതാക്കള്‍ യോഗം ചേരുന്നു

ന്യൂഡല്‍ഹി: കര്‍ഷക സമരം അനിശ്ചിതമായി തുടരുന്ന സാഹചര്യത്തില്‍ ഭാവി പരിപാടികള്‍ തീരുമാനിക്കാന്‍ കര്‍ഷക നേതാക്കള്‍ ഇന്ന് യോഗം ചേരും. നാല്‍പ്പതോളം കര്‍ഷക സംഘടനകളുടെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കും. നവംബര്‍ അവസാനം തുടങ്ങിയ സമരം ശനിയാഴ്ച 31ാം ദിവസത്തിലേക്ക് കടക്കുകയാണ്.
കര്‍ഷക സമരത്തെ നേരിടുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി 18,000 കോടി രൂപയുടെ പ്രധാന് മന്ത്രി കിസാന്‍ കാഷ് ട്രാന്‍സ്ഫര്‍ സ്കീം പ്രഖ്യാപിച്ച് അടുത്ത ദിവസമാണ് കര്‍ഷകര്‍ യോഗം ചേരുന്നതെന്ന പ്രത്യേകതയുമുണ്ട്. ഇതുവരെ സര്‍ക്കാരുമായി നടന്ന അഞ്ച് അനുരഞ്ജന ചര്‍ച്ചയും പരാജയപ്പെട്ടിരുന്നു.
താന്‍ കര്‍ഷകരുടെ ആവശ്യങ്ങള്‍ പരിഗണിക്കാന്‍ തയ്യാറാണെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി പറഞ്ഞു. അതേസമയം പ്രതിപക്ഷ പാര്‍ട്ടികള്‍ കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
നിയമം നടപ്പാക്കാന്‍ അനുവദിക്കണമെന്നും ഒരു വര്‍ഷത്തിനു ശേഷം കര്‍ഷകര്‍ക്ക് പ്രയോജനകരമാണെന്ന് തോന്നുന്നില്ലെങ്കില്‍ അവ ഭേദഗതി ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പുതിയ നിര്‍ദേശങ്ങളുടെയും സംഭവ വികാസത്തിന്റെയും വെളിച്ചത്തിലാണ് കര്‍ഷകരുടെ യോഗം.
RELATED STORIES
കോഴിക്കോട് മേയർ ആര്‍എസ്എസ് പരിപാടികളിലെ സ്ഥിരം സാന്നിധ്യം; കൂടുതല്‍...
12 Aug 2022 2:35 PM GMT'നേരിടാനുള്ളത് 38,000 കേസുകള്‍'; ജോണ്സന് & ജോണ്സന് കമ്പനി 2023ഓടെ...
12 Aug 2022 1:54 PM GMT'ദേശീയപതാക നിര്‍മിക്കുന്നത് ബംഗാളിലെ മുസ് ലിംകമ്പനി'; 'ഹര് ഘര്‍...
12 Aug 2022 1:25 PM GMTമന്ത്രിമാര്‍ ഓഫിസില്‍ ഇരുന്നാല്‍ പോരാ, നാട്ടിലിറങ്ങണം; പോരായ്മ...
12 Aug 2022 11:09 AM GMTബുള്‍ഡോസര്‍ നടപടി: ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഡല്‍ഹി സംസ്ഥാനങ്ങളുടെ...
12 Aug 2022 5:54 AM GMTനരേന്ദ്ര മോദിക്ക് പ്രധാനമന്ത്രിയാവാമെങ്കില്‍ നിതീഷിന്...
11 Aug 2022 1:03 PM GMT