Latest News

ഡല്‍ഹി സ്ഫോടനം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് ഡല്‍ഹി സര്‍ക്കാര്‍

ഡല്‍ഹി സ്ഫോടനം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് ഡല്‍ഹി സര്‍ക്കാര്‍
X

ഡല്‍ഹി: ഡല്‍ഹി സ്ഫോടനത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് ഡല്‍ഹി സര്‍ക്കാര്‍. സ്ഫോടനത്തില്‍ ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 5 ലക്ഷം രൂപയും നിസാര പരിക്കേറ്റവര്‍ക്ക് 2 ലക്ഷം രൂപയും നഷ്ടപരിഹാരം നല്‍കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

ഡല്‍ഹിയിലെ ദൗര്‍ഭാഗ്യകരമായ സംഭവം നഗരത്തെ മുഴുവന്‍ ഞെട്ടിച്ചിരിക്കുകയാണ്. ഈ ദുഷ്‌കരമായ സമയത്ത്, പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട എല്ലാ കുടുംബങ്ങള്‍ക്കും സംഭവത്തില്‍ പരിക്കേറ്റവര്‍ക്കും ഡല്‍ഹി സര്‍ക്കാര്‍ അഗാധമായ അനുശോചനം അറിയിക്കുന്നെന്നും രേഖ ഗുപ്ത എക്സിലൂടെ അറിയിച്ചു. ദുരിതബാധിതരായ എല്ലാ കുടുംബങ്ങള്‍ക്കും ഒപ്പം ഡല്‍ഹി സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുകയും അടിയന്തര ആശ്വാസത്തിനായി അനുകമ്പാപൂര്‍വ്വമായ തീരുമാനം എടുക്കുകയും ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. തിങ്കളാഴ്ച വൈകുന്നേരം ചെങ്കോട്ട മെട്രോ സ്റ്റേഷന്റെ ഗേറ്റ് നമ്പര്‍ 1 ന് സമീപമാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ 13 പേരാണ് കൊല്ലപ്പെട്ടത്.

Next Story

RELATED STORIES

Share it