Latest News

കരസേനയില്‍ ഒഴിഞ്ഞുകിടക്കുന്നത് 90,000 തസ്തികകളെന്ന് പ്രതിരോധമന്ത്രി രാജ്യസഭയില്‍

കരസേനയില്‍ ഒഴിഞ്ഞുകിടക്കുന്നത് 90,000 തസ്തികകളെന്ന് പ്രതിരോധമന്ത്രി രാജ്യസഭയില്‍
X

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യത്തില്‍ 90,000 ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫിസര്‍മാരുടെ തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നതായി പ്രതിരോധ സഹമന്ത്രി അജയ് ഭട്ട്. 7,900 ഓഫിസര്‍ തസ്തികകളും ഒഴിഞ്ഞുകിടക്കുകയാണ്.

രാജ്യസഭയില്‍ എഴുതിച്ചോദിച്ച ചോദ്യത്തിന് നല്‍കിയ മറുപടിയിലാണ് മന്ത്രി സൈന്യത്തിലെ അംഗസംഖ്യയെക്കുറിച്ചുള്ള സൂചന നല്‍കിയത്.

നേവിയിലാണ് എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ ഏറ്റവും കുറവ് പേര്‍ ജോലിചെയ്യുന്നതെങ്കിലും ഒഴിഞ്ഞുകിടക്കുന്ന തസ്തികളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്താണ്. നേവിയില്‍ 1,190 ഓഫിസര്‍ തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നുണ്ട്. ഒഴിഞ്ഞുകിടക്കുന്ന നാവികരുടെ തസ്തിക 11,927.

കരസേനയില്‍ 7,912 ഓഫിസറുടെയും 90,640 സൈനികരുടെയും കുറവുണ്ട്.

വ്യോമസേനയില്‍ 610 ഓഫിസര്‍മാരുടെയും 7,140 മറ്റ് ഉദ്യോഗസ്ഥരുടെയും ഒഴിവുണ്ട്.

Next Story

RELATED STORIES

Share it