Latest News

യുവാവിനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതി പിടിയില്‍

വാക്കു തര്‍ക്കത്തെ തുടര്‍ന്ന് ബന്ധുവായ ജലാലിനെ വാളുകൊണ്ട് വെട്ടുകയായിരുന്നു

യുവാവിനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതി പിടിയില്‍
X

താനൂര്‍: യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി പോലിസ് പിടിയില്‍. ഉണ്യാല്‍ കൊണ്ടാരന്റെ പുരക്കല്‍ ഷൗക്കത്തലിയാണ്(26) അറസ്റ്റിലായത്. ശനിയാഴ്ചയാണ് സംഭവം. വാക്കു തര്‍ക്കത്തെ തുടര്‍ന്ന് ബന്ധുവായ ജലാലിനെ (32) വാളുകൊണ്ട് വെട്ടുകയായിരുന്നു. തമിഴ്‌നാട്ടിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വണ്ടൂര്‍ വാണിയമ്പലത്ത് വെച്ചാണ് ഇയാളെ താനൂര്‍ പോലിസ് പിടികൂടിയത്. പരിക്കേറ്റ ജലാല്‍ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍ യിലാണ്.

ഷൗക്കത്തലി നിരവധി കേസുകളില്‍ പ്രതിയാണെന്ന് പോലിസ് പറഞ്ഞു. താനൂര്‍ ഡിവൈഎസ്പി മൂസ വളള്ളിക്കാടന്റെ നിര്‍ദേശപ്രകാരം സിഐ ജീവന്‍ ജോര്‍ജ്, എസ്‌ഐ ശ്രീജിത്ത്, സിപിഒമാരായ സലേഷ്, അനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. മലപ്പുറം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.




Next Story

RELATED STORIES

Share it