Latest News

മഴക്കെടുതി: മുംബൈയില്‍ മരിച്ചവരുടെ എണ്ണം 25ആയി

മഴക്കെടുതി: മുംബൈയില്‍ മരിച്ചവരുടെ എണ്ണം 25ആയി
X

മുംബൈ: മഴക്കെടുതി മൂലം മുംബൈയില്‍ വിവിധ സംഭവങ്ങളിലായി മരിച്ചവരുടെ എണ്ണം 25 ആയി. കഴിഞ്ഞ രണ്ട് ദിവസമായി മുംബൈയില്‍ കനത്തത മഴയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

കുടിലുകളുടെ മുകളിലേക്ക് മതില്‍ വീണ് മരിച്ചവരുടെ എണ്ണം 17ആയി. ഭരത്‌നഗര്‍ പ്രദേശത്ത് മഹുലിലാണ് കുടിലുകള്‍ക്കു മുകളില്‍ മതില്‍ വീണത്. ഏഴ് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. എല്ലാവരെയും രാജവാദി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മുംബൈയിലെ വിക്രോളഇയില്‍ രണ്ടു നില വീട് തകര്‍ന്ന് 7 പേര്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു.

വനംവകുപ്പിന്റെ മതില്‍വീണ് ബന്ദുബില്‍ പതിനാറുകാരന്‍ മരിച്ചു.

മുംബൈയില്‍ റോഡുകള്‍ വെള്ളംകയറിയിട്ടുണ്ട്. മഴയില്‍ പാളങ്ങള്‍ മുങ്ങിയതോടെ ട്രയിന്‍ ഗതാഗതം നിര്‍ത്തിവച്ചു. നിരത്തുകളിലും വെള്ളം പൊങ്ങി. ചില പ്രദേശങ്ങളില്‍ വീടുകള്‍ക്കുള്ളില്‍ വെള്ളം കയറി.

Next Story

RELATED STORIES

Share it