വധഭീഷണിക്കേസ്: നാളെ ബെംഗളുരു പോലിസിന് മുന്നില്‍ ഹാജരാവുമെന്ന് വിജേഷ് പിള്ള
തനിക്ക് ഭീഷണിയുണ്ടെന്ന് കാണിച്ച് സ്വപ്ന സുരേഷ് കെ ആര്‍ പുര പോലിസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.

തിരുവനന്തപുരം : സ്വപ്ന സുരേഷിനെതിരായ വധഭീഷണി കേസില്‍ നാളെ ബെംഗളുരു പോലിസിന് മുന്നില്‍ ഹാജരാവുമെന്ന് വിജേഷ് പിള്ള. കെ.ആര്‍ പുര പോലിസ് സ്റ്റേഷനിലാവും അഭിഭാഷകനൊപ്പം വിജേഷ് പിള്ള എത്തുക. തനിക്ക് സമന്‍സ് കിട്ടിയിട്ടില്ലെന്നും എന്നാല്‍ പോലിസ് സ്റ്റേഷനുമായി അഭിഭാഷകന്‍ ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഹാജരാവുന്നത് എന്നും വിജേഷ് പിള്ള പറഞ്ഞു. തനിക്ക് ഭീഷണിയുണ്ടെന്ന് കാണിച്ച് സ്വപ്ന സുരേഷ് കെ ആര്‍ പുര പോലിസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.
ഐപിസി 506 (കുറ്റകരമായ ഭീഷണി) വകുപ്പ് ചുമത്തിയാണ് ബെംഗളുരു കൃഷ്ണരാജ പുര പോലിസ് വിജേഷ് പിള്ളയ്ക്ക് എതിരെ കേസെടുത്തത്. പോലിസ് ഇയാളോട് നേരിട്ട് ഹാജരാവാന്‍ ആവശ്യപ്പെട്ട് സമന്‍സ് അയച്ചിരുന്നു.
അതേസമയം ഇന്ന് മഹാദേവപുര എസിപി സ്വപ്ന സുരേഷിന്റെ മൊഴി എടുത്തു. വിജേഷ് പിള്ള താമസിച്ചിരുന്ന സുരി ഹോട്ടല്‍ സ്ഥിതി ചെയ്യുന്നത് മഹാദേവപുര പോലിസ് സ്റ്റേഷന്‍ പരിധിയില്‍ ആണ്. മൊഴിയെടുപ്പ് അര മണിക്കൂറോളം നീണ്ടു. പോലിസ് സംരക്ഷണം വേണമെന്ന് സ്വപ്ന ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വ്യക്തമാകുന്നത്.
RELATED STORIES
ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും വന്‍ ഭൂചലനം; റിക്ടര്‍ സ്കെയിലില്‍...
21 March 2023 5:33 PM GMTഹിന്ദുത്വ കെട്ടിപ്പടുത്തത് നുണകളിലാണെന്ന് ട്വീറ്റ്; കന്നഡ നടന് ചേതന്‍ ...
21 March 2023 5:12 PM GMTമാസപ്പിറവി കണ്ടില്ല; ഗള്‍ഫ് രാജ്യങ്ങളില്‍ വ്രതാരംഭം വ്യാഴാഴ്ച,...
21 March 2023 3:48 PM GMTപോപുലര്‍ ഫ്രണ്ട് നിരോധനം: കേന്ദ്രതീരുമാനം ശരിവച്ച് യുഎപിഎ ട്രൈബ്യൂണല്‍
21 March 2023 1:48 PM GMTവാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ഡിവൈഎഫ്ഐ നേതാവ്...
21 March 2023 11:51 AM GMTകര്‍ണാടകയില്‍ മുതിര്‍ന്ന ബിജെപി നേതാവ് രാജിവച്ച് കോണ്‍ഗ്രസിലേക്ക്
21 March 2023 9:58 AM GMT