- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
രാഹുല്‍ ഗാന്ധിക്കെതിരേ വധഭീഷണി; യുപി സ്വദേശി അറസ്റ്റില്‍

ഭോപാല്‍: ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുല്‍ ഗാന്ധിയെ വധിക്കുമെന്ന് ഭീഷണി മുഴക്കിയയാള്‍ അറസ്റ്റിലായി. ഉത്തര്‍പ്രദേശിലെ റായ്ബറേലി സ്വദേശിയായ നരേന്ദ്ര സിങ് എന്നയാളെ മധ്യപ്രദേശ് ഉജ്ജയിന്‍ ജില്ലയിലെ നഗ്ദയില്‍ നിന്നുമാണ് പോലിസ് പിടികൂടിയത്. രാഹുല്‍ഗാന്ധി ഇന്‍ഡോറിലെത്തുമ്പോള്‍ വധിക്കുമെന്നായിരുന്നു ഇയാളുടെ ഭീഷണി. നഗ്ദ പോലീസാണ് ഇയാളെ പിടികൂടിയത്. തുടര്‍ന്ന് ഇന്‍ഡോര്‍ ക്രൈംബ്രാഞ്ചിനെ വിവരമറിയിച്ചു. ഇന്‍ഡോര്‍ പോലിസ് നല്‍കിയ ഫോട്ടോയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്‌റ്റെന്ന് നഗ്ദ എസ്പി സത്യേന്ദ്രകുമാര്‍ ശുക്ല അറിയിച്ചു.
ഭാരത് ജോഡോ യാത്രക്കായി രാഹുല്‍ ഗാന്ധി ഇന്‍ഡോറിലെത്തിയാല്‍ അദ്ദേഹത്തെ ബോംബ് ഉപയോഗിച്ച് കൊലപ്പെടുത്തുമെന്നായിരുന്നു ഭീഷണി. രാഹുലിനെതിരേ ഭീഷണി വന്നതിനെ തുടര്‍ന്ന് 200ഓളം സിസിടിവി കാമറകള്‍ പോലിസ് പരിശോധിക്കുകയും ഹോട്ടലുകള്‍ റെയ്ഡ് ചെയ്യുകയും ചെയ്തിരുന്നു. നിരവധി തവണ ഫോണ്‍കോളുകളിലൂടേയും കത്തുകളിലൂടേയും ഇയാള്‍ പലരേയും ഭീഷണിപ്പെടുത്തിയിട്ടുണ്ട്. മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് പങ്കെടുത്ത പരിപാടിയിലും പ്രതിയെത്തിയിരുന്നുവെന്ന് പോലിസ് പറഞ്ഞു.
RELATED STORIES
നിപ ജാഗ്രത; 20 വാര്‍ഡുകള്‍ കണ്ടെയ്ന്മെന്റ് സോണുകളായി പ്രഖ്യാപിച്ചു
4 July 2025 6:07 PM GMTവഖ്ഫ് ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്തു
4 July 2025 4:29 PM GMTഅരീക്കോട് താലൂക്കാശുപത്രിയില്‍ കാലപഴക്കം ചെന്ന കെട്ടിടം പൊളിച്ച്...
4 July 2025 4:25 PM GMTകേരള ക്രിക്കറ്റ് ലീഗ് താരലേലം നാളെ; സഞ്ജു സാംസണും ഇത്തവണ ഇറങ്ങും
4 July 2025 4:18 PM GMTഐടി ജീവനക്കാരിയെ ഡെലിവറി ഏജന്റ് പീഡിപ്പിച്ചെന്ന ആരോപണം വ്യാജമെന്ന്...
4 July 2025 4:13 PM GMTഒറ്റപ്പാലത്ത് നാലാം ക്ലാസുകാരനെ കൊലപ്പെടുത്തി പിതാവ് മരിച്ച നിലയില്‍
4 July 2025 4:05 PM GMT