Latest News

അല്‍ബേനിയയില്‍ ഭൂചലനം: മരണം 35 ആയി

രണ്ടു മാസത്തിനിടെ അല്‍ബേനിയയിലുണ്ടാകുന്ന രണ്ടാമത്തെ ഭൂചലനമാണിത്.

അല്‍ബേനിയയില്‍ ഭൂചലനം: മരണം 35 ആയി
X

തിരാന: അല്‍ബേനിയയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയുണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 35 ആയി. പരിക്കേറ്റ 600 പേരില്‍ ചിലരുടെ നില ഗുരുതരമാണ്. 25ലധികം പേരെ കാണാതാവുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്. റിക്ടര്‍ സ്‌കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തി. ആദ്യ ഭൂകമ്പത്തെത്തുടര്‍ന്നു നിരവധി തുടര്‍ചലനങ്ങളുമുണ്ടായി. മൂന്ന് കെട്ടിടങ്ങളാണ് തകര്‍ന്ന് വീണത്.

അതേസമയം അല്‍ബേനിയയുടെ സമീപരാജ്യങ്ങളായ കൊസവോ, മോണ്ടനിഗ്രോ, ഗ്രീസ്, സെര്‍ബിയ എന്നിവിടങ്ങളിലും പ്രകമ്പനമുണ്ടായി. ബോസ്‌നിയയിലെ ഭൂചലനം 5.4 തീവ്രത രേഖപ്പെടുത്തി. നിലവില്‍ 47 പേരെ മാത്രമാണ് രക്ഷപ്പെടുത്തിട്ടുള്ളത്. ഡുറസ്, തുമാനെ എന്നീ പട്ടണങ്ങളിലാണ് ഭൂകമ്പത്തില്‍ ഏറെ നാശമുണ്ടായത്. രക്ഷാപ്രവര്‍ത്തനത്തിനും തിരച്ചലിനും 400 സൈനികരെ നിയമിച്ചിട്ടുണ്ട്. രണ്ടു മാസത്തിനിടെ അല്‍ബേനിയയിലുണ്ടാകുന്ന രണ്ടാമത്തെ ഭൂചലനമാണിത്.


Next Story

RELATED STORIES

Share it