തെരുവ് നായ കടിച്ച് മരണം: വിശദമായ പരിശോധന നടത്തുമെന്ന് മന്ത്രി
തെരുവ് നായകളുടെ കടിയേറ്റ് മരണപെട്ടവരില്‍ ബഹുഭൂരിപക്ഷവും വാക്‌സിനെടുത്തിരുന്നില്ല
തിരുവനന്തപുരം: തെരുവ് നായ ആക്രമണങ്ങള്‍ ഗണ്യമായി കൂടുന്ന സാഹചര്യത്തില്‍ നടപടിയുമായി ആരോഗ്യവകുപ്പ്. സംഭവങ്ങളില്‍ വിശദമായ പരിശോധന നടത്തുമെന്ന് മന്ത്രി പറഞ്ഞു. വാക്‌സിന്‍ സംബന്ധിച്ച് അനാവശ്യ ഭീതിയുണ്ടാക്കുന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. ഇതിനെതിരെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. തെരുവ് നായകളുടെ കടിയേറ്റ് മരണപെട്ടവരില്‍ ബഹുഭൂരിപക്ഷവും വാക്‌സിനെടുത്തിരുന്നില്ല. വാക്‌സിനെടുത്തിട്ടും മരിച്ചവര്‍ തലച്ചോറിലേക്ക് വൈറസ് പെട്ടെന്ന് എത്തുന്നതരത്തിലുള്ള മുറിവ് ഉള്ളവരായിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി.
കോട്ടയത്താണ് തെരുവ് നായ ആക്രമണം രൂക്ഷം. രണ്ടുദിവസം മുന്‍പ് പതിനൊന്നോളം പേര്‍ക്കാണ് ജില്ലയില്‍ തെരുവ് നായയുടെ കടിയേറ്റത്. തെരുവ് നായകളുടെ ശല്യം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ജില്ലയിലെ വിവിധയിടങ്ങളില്‍ അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു.
RELATED STORIES
നിജ്ജാറിന്റെ കൊലപാതകം; മൂന്ന് ഇന്ത്യന്‍ പൗരന്മാര് അറസ്റ്റില്‍
4 May 2024 6:26 AM GMTപ്രജ്വലിനെതിരെ ഗുരുതര ആരോപണങ്ങളുമായി ജെഡിഎസ് പ്രാദേശിക നേതാവിന്റെ...
4 May 2024 6:14 AM GMTപ്രജ്വല്‍ രേവണ്ണയുമായി ബന്ധപ്പെട്ട ലൈംഗികാതിക്രമ കേസിലെ സ്ത്രീയെ...
3 May 2024 11:10 AM GMTനിയമം കയ്യിലെടുക്കാന്‍ ശ്രമിക്കരുതെന്ന് ഇ.ഡിയോട് ഡല്‍ഹി കോടതി
3 May 2024 10:28 AM GMTരാഹുല്‍ ഗാന്ധി റായ്ബറേലിയില്‍; അമേത്തിയില്‍ കെഎല്‍ ശര്‍മ
3 May 2024 5:29 AM GMT'400 സ്ത്രീകളെ ബലാല്‍സംഗം ചെയ്തയാള്‍ക്ക് വോട്ട് ചെയ്യാനാണ് പറയുന്നത്'; ...
2 May 2024 2:13 PM GMT