Latest News

മുഹമ്മദ് ഇഖ്ബാലിന്റെ വിയോഗം; എസ്ഡിപിഐ അനുശോചന യോഗം നടത്തി

മുഹമ്മദ് ഇഖ്ബാലിന്റെ വിയോഗം; എസ്ഡിപിഐ അനുശോചന യോഗം നടത്തി
X

ബാലരാമപുരം: എസ്ഡിപിഐ അംഗവും ജീവകാരുണ്യ പ്രവര്‍ത്തകനുമായ ഇഖ്ബാലിന്റെ വിയോഗത്തില്‍ എസ്ഡിപിഐ അനുശോചന യോഗം നടത്തി. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഷാജിയുടെ അദ്ധ്യക്ഷതയില്‍ നടത്തപ്പെട്ട യോഗത്തില്‍ വിവിധ രാഷ്ട്രീയ, സംഘടന മേഖലയിലെ നിരവധി പ്രമുഖര്‍ പങ്കെടുത്തു. തന്റെ അടിയുറച്ച രാഷ്ട്രീയ നിലപാടില്‍ നിന്നു കൊണ്ടുതന്നെ ഇതര പ്രസ്ഥാനങ്ങളിലെ വ്യക്തിബന്ധങ്ങള്‍ കാത്തു സൂക്ഷിച്ച ഇഖ്ബാലിന്റെ വിയോഗം ബാലരാമപുരത്തിന്റെ പൊതുരംഗത്ത് നികത്തുവാന്‍ സാധിക്കാത്ത നഷ്ടം തന്നെയാണ്.

രാഷ്ട്രീയ പ്രവൃത്തനത്തോടൊപ്പം, നടത്തപ്പെടുന്ന ജീവകാരുണ്യ പ്രവൃത്തനങ്ങളാണ് പൊതുപ്രവര്‍ത്തകരില്‍ നിന്നും ഇഖ്ബാല്‍ സാഹിബിനെ വേറിട്ടതാക്കുന്നതെന്നും, ഏതൊരു പ്രതിസന്ധികളെയും പുഞ്ചിരിക്കുന്ന മുഖത്തോടെ നേരിടുന്ന ഇഖ്ബാല്‍ സാഹിബിനെയാണ് പൊതു പ്രവര്‍ത്തകര്‍ മാതൃകയാക്കേണ്ടതെന്നും യോഗത്തില്‍ സംസാരിച്ച പ്രമുഖര്‍ അഭിപ്രായപ്പെട്ടു.

ബാലരാമപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ: വി മോഹനന്‍, എസ്ഡിപിഐ തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് നൗഷാദ് പൂന്തുറ, ടൗണ്‍ വാര്‍ഡ് മെമ്പര്‍ സക്കീര്‍ ഹുസൈന്‍,ബാലരാമപുരം ടൗണ്‍ ജമാഅത്ത് പ്രസിഡന്റ് ജെഎം സുബൈര്‍, സെക്രട്ടറി ഹാജ, ജമാഅത്ത് മുന്‍ പ്രസിഡന്റ് എഎം മസൂദ്,വലിയപള്ളി ജമാഅത്ത് പ്രസിഡന്റ് ഷാനവാസ്മൗലവി, സുധീര്‍(കോണ്‍ഗ്രസ്) മുഹമ്മദ് സബാഹ്(മുസ്ലിംലീഗ്) നൗഷാദ്(ജനകീയ പ്രതികരണ വേദി),പീരുമുഹമ്മദ്(വെല്‍ഫെയര്‍ പാര്‍ട്ടി), ഇഎം ബഷീര്‍(വ്യാപാരി വ്യവസായി ഏകോപന സമിതി), ഫക്രുദ്ദീന്‍(ജമാഅത്തെ ഇസ്ലാമി) ഒറ്റയാള്‍ സലീം, എംഎംഇ സലീം, (ഭരണഘടന സംരക്ഷണ വേദി) എസ്ഡിപിഐ കോവളം മണ്ഡലം കമ്മിറ്റി പ്രസിഡന്റ് എആര്‍ അനസ്, വൈസ് പ്രസിഡന്റുമാരായ കാദര്‍പൂവ്വാര്‍,ഷെഫീഖ്, മണ്ഡലം കമ്മിറ്റി അംഗം റഊഫ് , ബാലരാമപുരം പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി യോഗത്തില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it