നിര്‍ത്തിയിട്ട ലോറിയില്‍ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍
കൊടുവായൂര്‍ കൈലാസ് നഗറിലാണ് സംഭവം. ലോറിയില്‍ നിന്ന് തീ ഉയരുന്നത് കണ്ട് നാട്ടുകാര്‍ അഗ്നിശമന സേനയെ വിവരമറിയിക്കുകയായിരുന്നു.

X
SRF20 Oct 2020 7:29 PM GMT
പാലക്കാട്: പാലക്കാട് കൊടുവായൂരില്‍ നിര്‍ത്തിയിട്ട ലോറിയില്‍ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി. കൊടുവായൂര്‍ കൈലാസ് നഗറിലാണ് സംഭവം. ലോറിയില്‍ നിന്ന് തീ ഉയരുന്നത് കണ്ട് നാട്ടുകാര്‍ അഗ്നിശമന സേനയെ വിവരമറിയിക്കുകയായിരുന്നു. തീയണച്ച ശേഷമാണ് മൃതദേഹം കണ്ടത്. മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല.
സംഭവത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചു. ആത്മഹത്യയാണോ മറ്റെന്തെങ്കിലുമാണോ എന്ന് പോലീസ് അന്വേഷിക്കും. വാഹന ഉടമയെയും തെഴിലാളികളെയും കേന്ദ്രീകരിച്ചായിരിക്കും അന്വേഷണം. പുതുനഗരം പോലിസാണ് അന്വേഷണം നടത്തുന്നത്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റും. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം.
Next Story