Latest News

ഡല്‍ഹിയില്‍ ദലിത് ബാലികയുടെ മരണം ബലാല്‍സംഗത്തിന് ശേഷമുള്ള കൊലപാതകം; വീട്ടുടമയുടെ ബന്ധു അറസ്റ്റില്‍

ദിവസവേതന തൊഴിലാളിയായ ഇരയുടെ പിതാവ്. കഴിഞ്ഞ മാസമാണ് പെണ്‍കുട്ടിയെ ഭൂവുടമയുടെ ഭാര്യയുടെ ബന്ധുവായ പ്രവീണിന്റെ വീട്ടിലേക്ക് അയച്ചത്.

ഡല്‍ഹിയില്‍ ദലിത് ബാലികയുടെ മരണം ബലാല്‍സംഗത്തിന് ശേഷമുള്ള കൊലപാതകം; വീട്ടുടമയുടെ ബന്ധു അറസ്റ്റില്‍
X

ന്യൂഡല്‍ഹി: പടിഞ്ഞാറന്‍ ഡല്‍ഹിയില്‍ 13 വയസ്സുള്ള ഒരു ദലിത് പെണ്‍കുട്ടിയുടെ മരണം ബലാല്‍സംഗത്തിന് ശേഷമുള്ള കൊലപാതകമാണെന്ന് തെളിഞ്ഞു. പെണ്‍കുട്ടിയുടെ പിതാവ് ജോലി ചെയ്തിരുന്ന ഭൂവുടമയുടെ ബന്ധുവിനെ പോലിസ് അറസ്റ്റ് ചെയ്തു. പ്രവീണ്‍ എന്നയാളാണ് അറസ്റ്റിലായത്. കേസില്‍ ഭൂവുടമയുടെയും ഭാര്യയുടെയും പങ്കാളിത്തത്തെക്കുറിച്ച് അന്വേഷിക്കുന്നതായി പോലിസ് പറഞ്ഞു.


പെണ്‍കുട്ടി ഭക്ഷ്യവിഷബാധ മൂലമാണ് മരിച്ചതെന്ന് പ്രതി പ്രവീണ്‍ പറയുകയും മൃതദേഹം വേഗം ദഹിപ്പിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തു. ഇതോടെ അയല്‍ക്കാര്‍ ഇടപെട്ട് പോലിസിനെ വിളിക്കുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടിലാണ് പെണ്‍കുട്ടിയുടെ മുഖത്തും സ്വകാര്യ ഭാഗങ്ങളിലും ഗുരുതരമായ പരിക്കുകളുണ്ടെന്നും ബലാത്സംഗത്തിനിരയായതായും വ്യക്തമായത്.


ദിവസവേതന തൊഴിലാളിയായ ഇരയുടെ പിതാവ്. കഴിഞ്ഞ മാസമാണ് പെണ്‍കുട്ടിയെ ഭൂവുടമയുടെ ഭാര്യയുടെ ബന്ധുവായ പ്രവീണിന്റെ വീട്ടിലേക്ക് അയച്ചത്. പ്രവീണിന്റെ ഇളയ മകള്‍ക്ക് കൂടെ കളിക്കാന്‍ കൂട്ടിനു വേണ്ടി എന്ന് പറഞ്ഞാണ് ജൂലൈ 17 ന് കൊണ്ടുപോയത്. ആഗസ്റ്റ് 23 ന് വൈകുന്നേരം 3 മണിയോടെ, മകള്‍ ഭക്ഷ്യവിഷബാധയേറ്റ് മരിച്ചുവെന്ന് പറഞ്ഞ് വീട്ടുടമസ്ഥനില്‍ നിന്ന് തനിക്ക് ഒരു കോള്‍ ലഭിച്ചതായി പിതാവ് പറഞ്ഞു. നാല് മണിക്കൂറിന് ശേഷം, ഭൂവുടമയുടെ ഭാര്യയും പ്രവീണും മറ്റ് രണ്ട് പേരും പെണ്‍കുട്ടിയുടെ മൃതദേഹം ഒരു സ്വകാര്യ ആംബുലന്‍സില്‍ ഡല്‍ഹിയിലേക്ക് കൊണ്ടുവന്നു.


മകളുടെ അന്ത്യകര്‍മങ്ങള്‍ പെട്ടെന്ന് നടത്താന്‍ ഇവര്‍ പെണ്‍കുട്ടിയുടെ പിതാവിനോട് ആവശ്യപ്പെട്ടു. ഇതിനായി മരവും പൂജാ സാധനങ്ങളും അവര്‍ തന്നെ എത്തിച്ചു. പ്രവീണും ബന്ധുക്കളും മൃതദേഹം ദഹിപ്പിക്കാന്‍ ശ്രമം തുടങ്ങി. ഇതോടെ അയല്‍ക്കാര്‍ ഇടപെട്ട് ശവസംസ്‌കാരം തടയുകയായിരുന്നു.




Next Story

RELATED STORIES

Share it