Latest News

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞു

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞു
X

കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. തല്‍ക്കാലത്തേക്കാണ് അറസ്റ്റ് തടഞ്ഞത്. കേസ് ഈ മാസം 15ന് പരിഗണിക്കും. അറസ്റ്റുമായി ബന്ധപ്പെട്ട നടപടിയില്‍ അന്ന് തീരുമാനമുണ്ടായേക്കും. ജസ്റ്റിസ് കെ ബാബു അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് ആണ് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചത്.

ആദ്യകേസിലാണ് രാഹുലിന്റെ അറസ്റ്റ് വിലക്കിയത്. രാഹുലിന്റെ ഹരജി പരിഗണിച്ചാണ് നടപടി. ഡിസംബര്‍ 15 ന് ഹര്‍ജി വീണ്ടും പരിഗണിക്കും. കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തോടും പോലിസിനോടും കോടതി റിപോര്‍ട്ട് തേടി. ആദ്യകേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയതോടെയാണ് രാഹുല്‍ ഹൈക്കോടതിയെ സമീപിച്ചത്.

'അപേക്ഷ പരിഗണിക്കുന്ന സമയത്ത്, ഞാന്‍ അറസ്റ്റ് അനുവദിക്കില്ല. കാരണം അദ്ദേഹം വളരെ ഗുരുതരമായ വാദങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. ഈ വിഷയം ഒരു ഭരണഘടനാ കോടതിയുടെ പരിഗണനയിലാണ്. പരസ്പര സമ്മതത്തോടെയുള്ള ബന്ധമടക്കമുള്ള വളരെ ഗുരുതരമായ വാദങ്ങള്‍ കക്ഷി ഉന്നയിച്ചിട്ടുണ്ട' കോടതി കൂട്ടിച്ചേര്‍ത്തു.

നേമം പോലിസ് രജിസ്റ്റര്‍ ചെയ്ത കുറ്റകൃത്യത്തില്‍ ഒന്നാം പ്രതിയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍. സെക്ഷന്‍ 64(2)(എഫ്), 64(2)(എച്ച്), 64(2)(എം) ധബലാത്സംഗംപ, 89 ധസ്ത്രീയുടെ സമ്മതമില്ലാതെ ഗര്‍ഭം അലസിപ്പിക്കല്‍പ, 115(2) ധസ്വമേധയാ ഉപദ്രവിക്കല്‍പ, 351(3) ധക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍പ, ഭാരതീയ ന്യായ സംഹിതയിലെ 3(5), ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ടിലെ സെക്ഷന്‍ 66(ഇ) ധസ്വകാര്യതാ ലംഘനത്തിനുള്ള ശിക്ഷപ എന്നീ വകുപ്പുകള്‍ പ്രകാരമാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ കേസെടുത്തിരിക്കുന്നത്.

Next Story

RELATED STORIES

Share it