സൈബര്‍ ആക്രമണം, വധ ഭീഷണി; സജിതാ മഠത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തന്നെ വ്യക്തിപരമായി അപമാനിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന തരത്തില്‍ ലൈംഗിക ചുവയുള്ളതും ജീവന് തന്നെ ഭീഷണി ഉയര്‍ത്തുന്നതുമായ ചില പോസ്റ്റുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ ബോധപൂര്‍വ്വം വ്യാപകമായി പ്രചരിപ്പിക്കുകയാണ്. പൊതുസ്ഥലത്തുവെച്ച് താന്‍ ആക്രമിക്കപ്പെടുമോ എന്ന ഭയത്തിലാണ് ദിവസങ്ങള്‍ തള്ളിനീക്കുന്നത്.തനിക്ക് ബന്ധമില്ലാത്ത കാര്യങ്ങളിലേക്ക് വലിച്ചിഴക്കാനും തേജോവധം ചെയ്യാനും ചിലര്‍ ശ്രമിക്കുന്നുണ്ട്. തന്റെ പരാതിയില്‍ വനിതാ കമ്മീഷന്‍ നടപടി സ്വീകരിക്കുന്നില്ലെന്നും പുറത്തിറങ്ങാന്‍ ഭയം തോന്നുന്നുണ്ടെന്നും പരാതിയില്‍ പറയുന്നു.

കോഴിക്കോട്: സഹോദരീ പുത്രന്‍ അലന്‍ ഷുഹൈബിനെ മാവോവാദി ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്തതിനു പിന്നാലെ രൂക്ഷമായ സൈബര്‍ ആക്രമണമാണ് തനിക്കെതിരേ സാമൂഹിക മാധ്യമങ്ങളില്‍ നടക്കുന്നതെന്ന് ചൂണ്ടിക്കാട്ടി സിനിമാ താരം സജിതാ മഠത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തന്നെ വ്യക്തിപരമായി അപമാനിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന തരത്തില്‍ ലൈംഗിക ചുവയുള്ളതും ജീവന് തന്നെ ഭീഷണി ഉയര്‍ത്തുന്നതുമായ ചില പോസ്റ്റുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ ബോധപൂര്‍വ്വം വ്യാപകമായി പ്രചരിപ്പിക്കുകയാണ്. പൊതുസ്ഥലത്തുവെച്ച് താന്‍ ആക്രമിക്കപ്പെടുമോ എന്ന ഭയത്തിലാണ് ദിവസങ്ങള്‍ തള്ളിനീക്കുന്നത്.തനിക്ക് ബന്ധമില്ലാത്ത കാര്യങ്ങളിലേക്ക് വലിച്ചിഴക്കാനും തേജോവധം ചെയ്യാനും ചിലര്‍ ശ്രമിക്കുന്നുണ്ട്. തന്റെ പരാതിയില്‍ വനിതാ കമ്മീഷന്‍ നടപടി സ്വീകരിക്കുന്നില്ലെന്നും പുറത്തിറങ്ങാന്‍ ഭയം തോന്നുന്നുണ്ടെന്നും പരാതിയില്‍ പറയുന്നു.
കഴിഞ്ഞ എട്ടാം തിയതിയാണ് സജിത വിഷയത്തില്‍ വനിതാ കമ്മീഷന് പരാതി നല്‍കിയത്. എന്നാല്‍ മൂന്ന് ദിവസം കഴിഞ്ഞിട്ടും നടപടി ഉണ്ടാകാത്തതിനാലാണ് സജിത മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നല്‍കിയത്. പരാതിയോടൊപ്പം തന്നെ തേജോവധം ചെയ്യുന്ന തരത്തിലുള്ള വീഡിയോ ചെയ്ത ഓണ്‍ലൈന്‍ മാധ്യമത്തിന്റെ ലിങ്കും കൈമാറിയിട്ടുണ്ട്.
RELATED STORIES
പൗരത്വ ബില്ലിനെതിരായ പ്രതിഷേധം: അസമില്‍ വെടിവയ്പ്; മൂന്നുപേര്‍ കൊല്ലപ്പെട്ടു
12 Dec 2019 3:16 PM GMTപൗരത്വ ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധം; കേരളത്തില്‍ നടപ്പാക്കില്ല: മുഖ്യമന്ത്രി
12 Dec 2019 1:49 PM GMTബാബരി വിധി: പുനപ്പരിശോധനാ ഹരജികള്‍ സുപ്രിംകോടതി തള്ളി
12 Dec 2019 11:35 AM GMTഭാവി നിര്‍ണയിക്കുന്ന വിധിയെഴുത്തിനൊരുങ്ങി ബ്രിട്ടന്
12 Dec 2019 3:01 AM GMT