Latest News

സ്വപ്‌നക്ക് വിദേശത്തെ കോളേജില്‍ ജോലി ലഭ്യമാക്കാന്‍ ശിവശങ്കര്‍ ശ്രമിച്ചെന്ന് കസ്റ്റംസ്

സ്വപ്‌നക്ക് വിദേശത്തെ കോളേജില്‍ ജോലി ലഭ്യമാക്കാന്‍ ശിവശങ്കര്‍ ശ്രമിച്ചെന്ന് കസ്റ്റംസ്
X
കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന് വിദേശത്തെ കോളേജില്‍ ജോലി ലഭ്യമാക്കാന്‍ ശിവശങ്കര്‍ ഐഎഎസ് ശ്രമിച്ചെന്ന് കസ്റ്റംസ്. ഡോളര്‍ കടത്ത് കേസില്‍ വിദേശത്തെ വിദ്യാഭ്യാസ സ്ഥാപനവുമായി ബന്ധപ്പെട്ടവരെ ചോദ്യംചെയ്തപ്പോഴാണ് കസ്റ്റംസിന് ഇതു സംബന്ധിച്ച വിവരം ലഭിച്ചത്. 2018ല്‍ സ്വപ്‌ന വിദേശത്ത് ഇന്റര്‍വ്യൂവിന് എത്തിയപ്പോള്‍ ശിവശങ്കറും ഒപ്പം ഉണ്ടായിരുന്നെന്നാണ് കസ്റ്റംസിന് ലഭിച്ച മൊഴി.


മസ്‌കത്തിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ഡീന്‍ ആയ ഡോ. കിരണിനെ കഴിഞ്ഞ ദിവസം ചോദ്യംചെയ്തപ്പോഴാണ് കസ്റ്റംസിന് ഇതു സംബന്ധിച്ച വിവരം ലഭിച്ചത്. ഇദ്ദേഹത്തിന് ശിവശങ്കറുമായി അടുത്ത ബന്ധമുണ്ടെന്നും കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. നേരത്തെ 2006ല്‍ ഐടി മിഷനില്‍ ജോലിചെയ്തിരുന്നയാളാണ് ഡോ. കിരണ്‍. ഇദ്ദേഹം ഡീന്‍ ആയി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിലാണ് സ്വപ്‌ന സുരേഷ് ജോലിക്കു വേണ്ടി ശ്രമിച്ചത്. ഇതിന്റെ ഉടമ ലസീര്‍ അഹമ്മദ് എന്നയാളാണ്. ഇവരുടെ പുതിയ സ്ഥാപനം അബുദാബിയില്‍ തുടങ്ങാനായി തീരുമാനിച്ചതിനെ തുടര്‍ന്നാണ് സ്വപ്‌ന ഇവിടെ ഇന്റര്‍വ്യൂവിന് എത്തിയത്. ഇന്റര്‍വ്യൂ ബോര്‍ഡില്‍ ഡോ. കിരണും ലസീറുമായിരുന്നു ഉണ്ടായിരുന്നത്. സ്വപ്‌നയ്‌ക്കൊപ്പം ശിവശങ്കറും ഇവിടെ എത്തിയിരുന്നു എന്നാണ് കസ്റ്റംസിന് ലഭിച്ച മൊഴി.




Next Story

RELATED STORIES

Share it