Latest News

''പ്രത്യേക രാഷ്ട്രീയ സ്വത്വമാര്‍ജ്ജിക്കുക''- വര്‍ഗീയതയെ ജയിക്കാന്‍ മുസ്‌ലിംകള്‍ക്ക് മറ്റൊരു മാര്‍ഗമില്ലെന്ന് ബീഹാര്‍ എഐഎംഐഎം മേധാവി അഖ്തറുല്‍ ഇമാന്‍

പ്രത്യേക രാഷ്ട്രീയ സ്വത്വമാര്‍ജ്ജിക്കുക- വര്‍ഗീയതയെ ജയിക്കാന്‍ മുസ്‌ലിംകള്‍ക്ക് മറ്റൊരു മാര്‍ഗമില്ലെന്ന് ബീഹാര്‍ എഐഎംഐഎം മേധാവി അഖ്തറുല്‍ ഇമാന്‍
X

പട്‌ന: രാജ്യത്ത് വര്‍ധിച്ചുവരുന്ന വര്‍ഗീയതയ്ക്കും വികസനരാഹിത്യത്തിനും ഏക പരിഹാരം വേറിട്ട രാഷ്ട്രീയസ്വത്വമാര്‍ജ്ജിക്കുക മാത്രമാണെന്ന് ബീഹാറിലെ എഐഎംഐഎം മേധാവി അഖ്തറുല്‍ ഇമാന്‍. രാജ്യത്ത് രണ്ട് തരം രാഷ്്ട്രീയമാണ് ഉള്ളത്. ഒന്ന് സ്വംശീകരണത്തിന്റെ രാഷ്ട്രീയവും ഐക്യത്തിന്റെ രാഷ്ട്രീയവും. സ്വാശീകരിക്കപ്പെടുന്നിടത്ത് നാശമാണ്. എന്നാല്‍ ഐക്യം വിജയങ്ങളുണ്ടാക്കും. ബീഹാര്‍ തിരഞ്ഞെടുപ്പില്‍ എഐഎംഐഎം നേടിയ വിജത്തിന്റെ പശ്ചാത്തലത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അഖ്തറുല്‍ ഇമാന്‍. ഒരു രാഷ്ട്രീയമെന്ന നിലയില്‍ ബീഹാറിലെ തങ്ങളുടെ വിജയം വിവിധ സംസ്ഥാനങ്ങളിലെ പ്രാന്തവല്‍കൃതരായ ജനതയ്ക്ക് മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.

അസമില്‍ മുസ് ലിംകള്‍ 30 ശതമാനമുണ്ട്. ബംഗാളില്‍ 30 ശതമാനം, യുപിയില്‍ 20 ശതമാനം, ബീഹാറില്‍ 17 ശതമാനം. ഈ സംസ്ഥാനങ്ങളില്‍ മുസ് ലിംകള്‍ സ്വാശീകരണത്തിന്റെ രാഷ്ട്രീയമാണ് ഇത്രനാളും സ്വീകരിച്ചത്. അതുകൊണ്ടുതന്നെ അവര്‍ക്ക് അവകാശപ്പെട്ടതൊന്നും ലഭിച്ചില്ല.

പക്ഷേ, മുസ് ലിംകള്‍ 24 ശതമാനമുള്ള കേരളത്തിലും 12 ശതമാനമുള്ള തെലങ്കാനയിലും ഐക്യത്തിന്റെ രാഷ്ട്രീയത്തിലൂടെ കടന്നുപോയപ്പോള്‍ അവര്‍ക്ക് വികാസമുണ്ടായി. ഇത് മുസ്‌ലിംകളുടെ കാര്യം മാത്രമല്ല, യാദവന്‍മാര്‍ക്കും ദലിതര്‍ക്കും ബാധകമാണ്. യാദവര്‍ ആദ്യകാലത്ത് പ്രത്യേക രാഷ്ട്രീയസ്വത്വമാര്‍ജിച്ചിരുന്നില്ല. ലാലുപ്രസാദ് യാദവാണ് അതുണ്ടാക്കിയത്. പ്രത്യേക രാഷ്ട്രീയസ്വത്വം രൂപപ്പെട്ടതോടെ കാര്യങ്ങള്‍ മാറി. 40 വര്‍ഷം കൊണ്ട് സംഭവിക്കാത്തത് 5 വര്‍ഷം കൊണ്ട് സംഭവിച്ചു.

യുപിയിലും അതാണ് സംഭവിച്ചത്. ദലിതര്‍ പ്രത്യേക രാഷ്്ട്രീയ സ്വത്വമായി മാറിയപ്പോള്‍ അവര്‍ക്ക് വിജയം നേടാന്‍ കഴിഞ്ഞു. ശക്തരായ നേതാക്കളുടെ ചെരുപ്പുതാങ്ങികളായിരുന്നു ആദ്യ കാലത്ത് അവര്‍. സ്വന്തം രാഷ്ട്രീയസ്വത്വമാര്‍ജ്ജിച്ചതോടെ മറ്റുള്ളവര്‍ മായാവതിയുടെ ചെരുപ്പുതാങ്ങികളായി. സ്വന്തമായി രാഷ്ട്രീയ സ്വത്വമാര്‍ജ്ജിക്കുക മാത്രമാണ് നീതി ലഭിക്കാനുള്ള ഏക മാര്‍ഗം.

ഇത്തരം രാഷ്ട്രീയത്തെ വര്‍ഗീയ രാഷ്ട്രീയമെന്ന് വിളിക്കുന്നവരെ അദ്ദേഹം പരിഹസിച്ചു. അവരെ ചാരുകസാര ബുദ്ധിജീവികളാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു. പ്രത്യേക രാഷ്ട്രീയസ്വത്വമാര്‍ജ്ജിക്കല്‍ വര്‍ഗീയത വളര്‍ത്തുമെങ്കില്‍ ദശകങ്ങളായി മുസ്‌ലിം ലീഗ് പ്രവര്‍ത്തിക്കുന്ന കേരളം വര്‍ഗീയതയില്‍ മുന്നിലാവേണ്ടതല്ലേയെന്നും അദ്ദേഹം ചോദിച്ചു. തെലങ്കാനയിലും അത് സംഭവിക്കേണ്ടതായിരുന്നു. പക്ഷേ, സംഭവിച്ചില്ല.

തങ്ങളുടേത് മറ്റുള്ളവര്‍ക്കു മുന്നില്‍ മുട്ടുമടക്കുന്ന രാഷ്ട്രീയമല്ല, സ്വന്തം അവകാശങ്ങള്‍ വാങ്ങിയെടുക്കുന്നവരുടെ രാഷ്ട്രീയമാണെന്ന് അദ്ദേഹം പറഞ്ഞു. എഐഎംഐഎം മുഖ്യമന്ത്രിപദത്തിനോ പ്രധാനമന്ത്രിപദത്തിനോ അല്ല ശ്രമിക്കുന്നത്. ഭരണഘടനാപരമായ അവകാശങ്ങള്‍ക്കുവേണ്ടിയാണ്. മറ്റിടങ്ങളിലും വിജയമാവര്‍ത്തിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

Next Story

RELATED STORIES

Share it