പാനൂരിനടുത്ത് പട്ടാപ്പകല്‍ സിപിഎമ്മുകാര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീടും വാഹനവും തല്ലിത്തകര്‍ത്തു

കണ്ണൂര്‍: പാനൂരിനടുത്ത് കുന്നോത്ത് പറമ്പിലെ പൊയില്‍ പീഠികയ്ക്കടുത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീടും വാഹനവും സിപിഎമ്മുകാര്‍ തല്ലിത്തകര്‍ത്തു. കോണ്‍ഗ്രസ് പ്രവര്‍ത്തകനും മല്‍സ്യവ്യാപാരിയുമായ കുന്നുമ്മല്‍ ഷാജിയുടെ വീടും KL 58 Z9585 മഹീന്ദ്ര ഗുഡ്‌സ് വാഹനവുമാണ് തകര്‍ക്കപ്പെട്ടത്. മത്സ്യവ്യാപാരം കഴിഞ്ഞ് ഷാജി മടങ്ങിയെത്തിയ സമയത്താണ് അക്രമിസംഘമെത്തിയത്. അക്രമികളെ കണ്ട് വീടിനകത്ത് കയറി രക്ഷപ്പെടുകയായിരുന്നു. ഷാജിയുടെ ഭാര്യയെയും മക്കളെയും അക്രമികള്‍ വാള്‍ വീശി ഭീഷണിപ്പെടുത്തി.
ബോധരഹിതയായ ഭാര്യയെ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സമാധാനം നിലനില്‍ക്കുന്ന പ്രദേശത്ത് ബോധപൂര്‍വം കലാപമുണ്ടാക്കാനുള്ള ശ്രമമാണ് സിപിഎം നടത്തുന്നതെന്ന് സംഭവസ്ഥലം സന്ദര്‍ശിച്ച ഡിസിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ്, ജനറല്‍ സെക്രട്ടറി കെ പി സാജു എന്നിവര്‍ പറഞ്ഞു. പട്ടാപ്പകല്‍ പൊതുജനം കാണ്‍കെ നടത്തിയ അക്രമങ്ങള്‍ക്കെതിരേ കര്‍ശന നടപടി പോലിസ് സ്വീകരിക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് ടി സി കുഞ്ഞിരാമന്‍, പി പി പ്രജീഷ് എന്നിവരും നേതാക്കളോടൊപ്പമുണ്ടായിരുന്നു.
RELATED STORIES
സിപിഎം നേതാവിന്റെ 'തട്ടമഴിപ്പിക്കല്' പ്രസംഗത്തിനെതിരേ വ്യാപക...
2 Oct 2023 6:26 PM GMTമഹാരാഷ്ട്രയിലെ ആശുപത്രിയില്‍ കൂട്ടമരണം; 24 മണിക്കൂറിനിടെ...
2 Oct 2023 5:44 PM GMTവെള്ളപ്പൊക്കം; കോട്ടയം താലൂക്കില് നാളെ സ്കൂളുകള്ക്ക് അവധി
2 Oct 2023 5:32 PM GMTകര്ണാടകയിലെ ശിമോഗയില് നബിദിന റാലിക്കു നേരെ ആക്രമണം; സംഘര്ഷം,...
2 Oct 2023 2:09 PM GMTഏഷ്യന് ഗെയിംസില് വനിതകളുടെ ലോങ് ജമ്പില് ആന്സി സോജന് വെള്ളി
2 Oct 2023 1:59 PM GMTആഗോള റാങ്കിങില് അഫ്ഗാന് കറന്സി ഒന്നാമത്
2 Oct 2023 11:27 AM GMT