Latest News

മാധ്യമത്തിനെതിരേ സിപിഎം നിലപാട് എടുക്കാറില്ല; മീഡിയ വണ്ണിന് നിരോധനം വന്നപ്പോള്‍ കൂടെ നിന്നെന്നും കോടിയേരി

ജലീല്‍ കത്തെഴുതിയത് പാര്‍ട്ടിയോട് ആലോചിച്ചിട്ടല്ല, എംഎല്‍എമാര്‍ ചെയ്യുന്നത് മുഴുവനും പാര്‍ട്ടി നിലപാടല്ല

മാധ്യമത്തിനെതിരേ സിപിഎം നിലപാട് എടുക്കാറില്ല; മീഡിയ വണ്ണിന് നിരോധനം വന്നപ്പോള്‍ കൂടെ നിന്നെന്നും കോടിയേരി
X

തിരുവനന്തപുരം: മാധ്യമം പത്രത്തിനെതിരെ സിപിഎം നിലപാടെടുക്കാറില്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മീഡിയവണിനെതിരെ നിരോധനം വന്നപ്പോള്‍ അവര്‍ക്ക് അനുകൂലമായ നിലപാടാണ് സിപിഎം സ്വീകരിച്ചത്. ഒരു പത്രവും നിരോധിക്കണമെന്ന നിലപാട് പാര്‍ട്ടിക്കില്ല. ജലീല്‍ കത്തെഴുതിയത് പാര്‍ട്ടിയോട് ആലോചിച്ചിട്ടല്ല, എംഎല്‍എമാര്‍ ചെയ്യുന്നത് മുഴുവന്‍ പാര്‍ട്ടി നിലപാടല്ലെന്നും അദ്ദേഹം പറഞ്ഞു. ജലീല്‍ പ്രോട്ടോക്കോള്‍ ലംഘനം നടത്തിയിട്ടുണ്ടെങ്കില്‍ നടപടിയെടുത്താല്‍പോരേ എന്നും അദ്ദേഹം ചോദിച്ചു.

ഇ.ഡി രാജ്യവ്യാപകമായി പ്രതിപക്ഷ നേതാക്കളെ വേട്ടയാടുകയാണെന്ന് കോടിയേരി ആരോപിച്ചു. ഇതിന്റെ ഭാഗമാണ് തോമസ് ഐസകിനും നോട്ടീസ് നല്‍കിയത്. സംസ്ഥാനത്ത് വികസനത്തിന് വലിയ സഹായമാണ് കിഫ്ബി ചെയ്തത്. അത് തകര്‍ക്കുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. ഇതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടും. കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം ഇ.ഡിക്കെതിരെ സമരം നടത്തിയത് സ്വാഗതാര്‍ഹമാണ്. സോണിയാ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും ഇ.ഡി ചോദ്യം ചെയ്തതോടെയാണ് കോണ്‍ഗ്രസ് ഇ.ഡിക്കെതിരെ നിലപാട് സ്വീകരിക്കാന്‍ തയ്യാറായതെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it