സിപിഎം നേതൃത്വം ഇടപെട്ടു; കാരാട്ട് ഫൈസലിനെ മാറ്റി
കൊടുവള്ളി നഗരസഭയില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായിരുന്നു കാരാട്ട് ഫൈസല്‍.

കോഴിക്കോട്: സ്വര്‍ണക്കടത്തു കേസില്‍ കസ്റ്റംസ് ചോദ്യം ചെയ്ത് വിട്ടയച്ച കാരാട്ട് ഫൈസലിനെ സ്ഥാനാര്‍ത്ഥിത്വത്തില്‍നിന്ന് മാറ്റി. സിപിഎം സംസ്ഥാന നേതൃത്വം ഇടപെട്ടാണ് ഫൈസലിനെ വെട്ടിയത്. കൊടുവള്ളി നഗരസഭയില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായിരുന്നു കാരാട്ട് ഫൈസല്‍.
നേരത്തെ പിടിഎ റഹിം എംഎല്‍എ പ്രഖ്യാപിച്ച കൊടുവള്ളി നഗരസഭ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ കാരാട്ട് ഫൈസലും ഇടംപിടിച്ചിരുന്നു. സ്വര്‍ണക്കടത്തുകേസില്‍ അന്വേഷണസംഘം ചോദ്യം ചെയ്തയാളെ മല്‍സരിപ്പിക്കുന്നത് വിവാദത്തിന് തുടക്കമിട്ടിരുന്നു. പാര്‍ട്ടിക്കുള്ളിലും ഇത് ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു.
ഇതേത്തുടര്‍ന്നാണ് സിപിഎം സംസ്ഥാന നേതൃത്വം ഇടപെട്ട് കാരാട്ട് ഫൈസലിനെ മാറ്റിയത്. കഴിഞ്ഞ ഭരണസമിതിയലും കാരാട്ട് ഫൈസല്‍ കൊടുവള്ളി നഗരസഭയില്‍ ഇടതു കൗണ്‍സിലര്‍ ആയിരുന്നു. തിരഞ്ഞെടുപ്പ് പ്രചരണവുമായി ഏറെ മുന്നോട്ട് പോയ ഫൈസല്‍, എല്‍ഡിഎഫ് മാറ്റിയ സാഹചര്യത്തില്‍ സ്വതന്ത്രനായി മല്‍സരിക്കുമോ എന്ന കാര്യം വ്യക്തമല്ല.
RELATED STORIES
അർജുൻ ആയങ്കിക്കെതിരേ തെളിവുകൾ കണ്ടെത്താനാകാതെ കസ്റ്റംസ്
8 Aug 2022 3:39 PM GMTസുപ്രിംകോടതിക്കെതിരായ പരാമര്‍ശം: കബില്‍ സിബലിനെതിരേ അറ്റോര്‍ണി ജനറലിന് ...
8 Aug 2022 3:28 PM GMTകൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്തിലെ സീനിയര്‍ ക്ലാര്‍ക്ക് പിടിയില്‍
8 Aug 2022 3:26 PM GMTപിണറായിയെ മുതലാളിത്തത്തിന്റെ ദത്ത് പുത്രനാക്കി; പിന്നീട്...
8 Aug 2022 3:25 PM GMTമഴക്കെടുതി: ജനങ്ങളുടെ സ്വത്തിനും ജീവനുമുണ്ടായ നാശനഷ്ടങ്ങള്‍...
8 Aug 2022 3:10 PM GMTബാലഗോകുലം പരിപാടിയില്‍ മേയര്‍: സിപിഎം രാഷ്ട്രീയ സത്യസന്ധത കാണിക്കണം:...
8 Aug 2022 3:06 PM GMT