Latest News

കടയ്ക്കാവൂരില്‍ സിപിഎം ഏരിയാകമ്മിറ്റിയംഗം ഉള്‍പ്പെടെ നൂറോളംപേര്‍ സിപിഐയില്‍

കടയ്ക്കാവൂരില്‍ സിപിഎം ഏരിയാകമ്മിറ്റിയംഗം ഉള്‍പ്പെടെ നൂറോളംപേര്‍ സിപിഐയില്‍
X

ആറ്റിങ്ങല്‍: കടയ്ക്കാവൂരില്‍ നൂറോളം സിപിഎം നേതാക്കള്‍ സിപിഐയിലേക്ക്. മുന്‍ ലോക്കല്‍ സെക്രട്ടറിയും ആറ്റിങ്ങല്‍ ഏരിയാ കമ്മിറ്റി അംഗവുമായിരുന്ന കെ സുഭാഷ് ഉള്‍പ്പെടെയാണ് പാര്‍ട്ടി വിട്ടത്. കടയ്ക്കാവൂരില്‍ നടന്ന സമ്മേളനത്തില്‍ സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണന്റെ നേതൃത്വത്തിലാണ് സിപിഐ പ്രവേശനം.

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അസ്വാരസ്യങ്ങളാണ് ഭിന്നിപ്പിന് വഴിയൊരുക്കിയത്. ഇക്കാര്യം ഉയര്‍ത്തി സിപിഎം ആറ്റിങ്ങല്‍ ഏരിയാ കമ്മിറ്റിക്ക് പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. തദ്ദേശ ഭരണസമിതി തിരഞ്ഞെടുപ്പില്‍ നിന്നും പരാതിക്കാരെ ഔദ്യോഗിക പക്ഷം പൂര്‍ണമായി ഒഴിവാക്കുകയും ചെയ്തു.

മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവുമായിരുന്ന കെ വിലാസിനി, ഗ്രാമപഞ്ചായത്ത് മുന്‍ വൈസ്പ്രസിഡന്റ് ഷമാം ബീഗം, ഡിവൈഎഫ്‌ഐ ആറ്റിങ്ങല്‍ ഏരിയ വൈസ്പ്രസിഡന്റും സിപിഎം ലോക്കല്‍ കമ്മിറ്റിയംഗവും കടയ്ക്കാവൂര്‍ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി മുന്‍ ചെയര്‍മാനുമായ ആര്‍ പ്രദീപ്, സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി സിപി ജോയ്,ഡിവൈഎഫ്‌ഐ കടയ്ക്കാവൂര്‍ മുന്‍ പഞ്ചായത്ത് സെക്രട്ടറിയും സിപിഎം കല്ലൂര്‍ക്കോണം ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന സുരേഷ്ബാബു, സിപിഎം മെബര്‍മാരായിരുന്ന സുബൈര്‍ റാവുത്തര്‍, സദാശിവന്‍, തങ്കി സദാശിവന്‍ എന്നിവരാണു സിപിഎം വിട്ടു നൂറു കണക്കിനു പ്രവര്‍ത്തകരോടൊപ്പം സിപിഐയില്‍ ചേര്‍ന്നത്.

Next Story

RELATED STORIES

Share it