Latest News

'സിപിഎം നേതാക്കള്‍ അവരവരുടെ കാര്യം നോക്കാന്‍ നല്ല മിടുക്കന്മാരാണ്'; സിപിഎം നേതാക്കള്‍ക്കെതിരേ സാമ്പത്തിക ആരോപണം, ഡിവൈഎഫ്‌ഐ തൃശൂര്‍ ജില്ലാ സെക്രട്ടറിയുടെ സംഭാഷണം പുറത്ത്

സിപിഎം നേതാക്കള്‍ അവരവരുടെ കാര്യം നോക്കാന്‍ നല്ല മിടുക്കന്മാരാണ്; സിപിഎം നേതാക്കള്‍ക്കെതിരേ സാമ്പത്തിക ആരോപണം, ഡിവൈഎഫ്‌ഐ തൃശൂര്‍ ജില്ലാ സെക്രട്ടറിയുടെ സംഭാഷണം പുറത്ത്
X

തൂശ്ശൂര്‍: സിപിഎം നേതാക്കളായ എ സി മൊയ്തീന്‍, എം കെ കണ്ണന്‍ എന്നിവര്‍ക്കെതിരേ ഗുരുതര സാമ്പത്തിക ആരോപണവുമായി ഡിവൈഎഫ്‌ഐ തൃശൂര്‍ ജില്ലാ സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പറുമായ വി പി ശരത് പ്രസാദ്. സ്വകാര്യ സംഭാഷണത്തിലെ പരാമര്‍ശങ്ങളാണ് പുറത്തായത്. ഇതിനു പിന്നാലെ ,സിപിഎം നടത്തറ ലോക്കല്‍ കമ്മറ്റി അംഗം നിബിനുമായി വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടത്തിയ സംഭാഷണമാണ് പുറത്തു വന്നതെന്ന് ശരത് പ്രസാദ് തന്നെ വ്യക്തമാക്കി.

സംഭാഷണം ഇങ്ങനെ,

'സിപിഎമ്മിന്റെ ജില്ലാ ലീഡര്‍ഷിപ്പിലുള്ള ആര്‍ക്കും സാമ്പത്തിക പ്രശ്‌നങ്ങള്‍ ഇല്ല. ഒരു ഘട്ടം കഴിഞ്ഞാല്‍ നേതാക്കളുടെ ലെവല്‍ മാറും.പണം പിരിക്കാന്‍ ജില്ലാ കമ്മിറ്റി അംഗങ്ങള്‍ക്ക് എളുപ്പമാണ്.

സിപിഎം നേതാക്കള്‍ അവരവരുടെ കാര്യം നോക്കാന്‍ നല്ല മിടുക്കന്മാരാണ്. എം കെ കണ്ണന് കോടാനുകോടി സ്വത്തുണ്ട്. കപ്പലണ്ടി കച്ചവടം ചെയ്ത് നടന്ന കണ്ണേട്ടന്‍ രാഷ്ട്രീയം കൊണ്ടാണ് രക്ഷപ്പെട്ടത്. അത്ര വലിയ ഡീലിംഗ്സാണ് അവരൊക്കെ നടത്തുന്നത്. കെ കെ ആര്‍, സെവ്യര്‍, രാമചന്ദ്രന്‍, എ സി മൊയ്ദീന്‍ ഒന്നും നിസാര ആളുകളല്ല'.

Next Story

RELATED STORIES

Share it