സില്‍വര്‍ ലൈന് എതിരായ പ്രക്ഷോഭം യുഡിഎഫും ബിജെപിയും ഉയര്‍ത്തുന്നത്; നിലപാട് മയപ്പെടുത്തി സിപിഐ

തിരുവനന്തപുരം: കെ റെയില്‍ സില്‍വര്‍ലൈനില്‍ മലക്കംമറിഞ്ഞ് സിപിഐ. ബ്രാഞ്ച് സമ്മേളങ്ങളുമായി ബന്ധപ്പെട്ട് പുറത്തുവന്ന രാഷ്ട്രീയ റിപോര്‍ട്ടിലാണ് സിപിഐ സില്‍വര്‍ ലൈനിലെ കടുംപിടുത്തം മയപ്പെടുത്തിയത്. സില്‍വര്‍ ലൈനിന് എതിരായ പ്രക്ഷോഭം യുഡിഎഫും ബിജെപിയും ഉയര്‍ത്തുന്നതാണെന്നും സിപിഐ റിപ്പോര്‍ട്ടില്‍ പറയുന്നു. കേരളത്തില്‍ നിന്നുള്ള യുഡിഎഫ് എംപിമാര്‍ പദ്ധതിക്കെതിരെ പ്രധാനമന്ത്രിയെ സമീപിച്ചത് ഇതിന് ഉദാഹരണമാണെന്നും എല്‍ഡിഎഫ് ഉയര്‍ത്തുന്ന രാഷ്ട്രീയത്തില്‍ വ്യതിയാനമുണ്ടായാല്‍ മുന്നണിയെ തിരുത്തുന്നത് സിപിഐ തുടരും.
സിപിഐ ബ്രാഞ്ച് സമ്മേളനങ്ങളില്‍ അവതരിപ്പിക്കാനുള്ള പാര്‍ട്ടിയുടെ രാഷ്ട്രീയ റിപ്പോര്‍ട്ടിങ്ങിലാണ് പരാമര്‍ശം. നേരത്തേ കെ റെയിലിലും ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സിലുമടക്കം സിപിഎം നിലപാടിനെ സിപിഐ തുറന്നെതിര്‍ത്തിരുന്നു. ഇടതുമുന്നണിയേ ശക്തിപ്പെടുത്താനാണ് തിരുത്തലെന്നും സിപിഐ രാഷ്ട്രീയ റിപോര്‍ട്ടില്‍ വ്യക്തമാക്കി. ഇടതുമുന്നണിയെ ദുര്‍ബലപ്പെടുത്തുന്നതിനെതിരെ ജാഗ്രത വേണമെന്നും റിപോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ കാലങ്ങളില്‍ മുന്നണിയില്‍ വരുത്തിയ തിരുത്തല്‍ എണ്ണിയെണ്ണി പറയുന്നില്ലെന്നും രാഷ്ട്രീയ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
RELATED STORIES
ഗുസ്തി താരങ്ങള്‍ സമരത്തില്‍ നിന്ന് താല്‍ക്കാലികമായി പിന്‍വാങ്ങി; ...
30 May 2023 7:23 PM GMTഹാത്റസ് കേസില്‍ ജയിലിലടച്ച മസൂദ് അഹമ്മദിന് ഇഡി കേസില്‍ ജാമ്യം
30 May 2023 1:36 PM GMTകേരളത്തില്‍ അഞ്ച് ദിവസം വ്യാപകമായ ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യത;...
30 May 2023 1:35 PM GMTകണ്ണൂര്‍ വിമാനത്താവളത്തെ കൊല്ലരുത്; അടിയന്തരമായ ഇടപെടല്‍ നടത്തണം: എസ്...
30 May 2023 12:56 PM GMTസിദ്ദിഖ് കൊലപാതകം; എല്ലാം ആസൂത്രണം ചെയ്തത് ഷിബിലി; ഹണിട്രാപ്പ്...
30 May 2023 12:41 PM GMTപ്രശസ്ത നടന് ഹരീഷ് പേങ്ങന് അന്തരിച്ചു
30 May 2023 11:26 AM GMT