Latest News

ഗോസംരക്ഷണത്തിന് മധ്യപ്രദേശില്‍ 'കൗ കാബിനറ്റ്'

ഗോസംരക്ഷണത്തിന് മധ്യപ്രദേശില്‍ കൗ കാബിനറ്റ്
X

ഭോപ്പാല്‍: പശുക്കളെ സംരക്ഷിക്കുന്നതിനുള്ള പദ്ധതികള്‍ ഊര്‍ജ്ജിതമാക്കാന്‍ മധ്യപ്രദേശ് സര്‍ക്കാര്‍ കൗ കാബിനറ്റെന്ന പേരില്‍ പുതിയൊരു സംവിധാനത്തിന് തുടക്കംകുറിച്ചു. രാജ്യത്ത് ഇത്തരമൊരു സംവിധാനം ആദ്യമായിട്ടാണെന്ന് മുഖ്യമന്ത്രി ശിവ് രാജ് സിങ് ചൗഹാന്‍ പറഞ്ഞു.

കോണ്‍ഗ്രസ്സ് പോലുള്ള പാര്‍ട്ടികള്‍ പതിനഞ്ച് മാസം ഭിച്ചിട്ടും ഒരു ഗോസംരക്ഷണാലയം പോലും സജ്ജീകരിക്കാനായില്ലെന്നും എന്‍ഡിഎക്കത് കഴിഞ്ഞുവെന്നും ആഭ്യന്തര മന്ത്രി നരോത്തം മിശ്ര പറഞ്ഞു.

മൃഗസംരക്ഷണം, വനം, പഞ്ചായത്ത്, ഗ്രാമവികസനം, കുടുംബക്ഷേമ മന്ത്രാലയം തുടങ്ങിയവരുടെ ഒരു കൂട്ടായ്മയാണ് കൗ കാബിനറ്റ്.

Next Story

RELATED STORIES

Share it