Latest News

കൊവിഡ്: മാധ്യമങ്ങളെ അഭിനന്ദിച്ച് ഉപരാഷ്ട്രപതി

കൊവിഡ്: മാധ്യമങ്ങളെ അഭിനന്ദിച്ച് ഉപരാഷ്ട്രപതി
X

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് രാജ്യത്തെ മാധ്യമങ്ങള്‍ സ്വീകരിച്ച നിലപാടുകളെ പ്രകീര്‍ത്തിച്ച് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. കൊവിഡ് സംബന്ധിച്ച അവശ്യ വിവരങ്ങള്‍, അവയുടെ വിശകലനം, അതുമായി ബന്ധപ്പെട്ട വിവിധ വീക്ഷണങ്ങള്‍ എന്നിവ നല്‍കി ജനങ്ങളെ ശാക്തീകരിക്കുന്നതില്‍ മാധ്യമങ്ങള്‍ സ്വീകരിച്ച പങ്ക് അഭിനനന്ദാര്‍ഹമാണ്. ആശങ്കാകുലരായ ജനങ്ങള്‍ കൊവിഡിനെതിരേ തുടരുന്ന പോരാട്ടത്തില്‍ അവര്‍ക്കൊപ്പം അണിചേരാന്‍ മാധ്യമങ്ങള്‍ തയ്യാറായി. 'മാധ്യമങ്ങള്‍: കൊറോണക്കാലത്തെ നമ്മുടെ പങ്കാളി' എന്ന പേരില്‍ ഫേസ്ബുക്കിലൂടെയാണ് ഉപരാഷ്ട്രപതി തന്റെ അഭിപ്രായം പങ്കുവച്ചത്.

മഹാമാരിയുടെ കാലത്ത് ജനങ്ങള്‍ക്ക് വിവരം നല്‍കുക, അവരെ ശാക്തീകരിക്കുക എന്ന തങ്ങളുടെ പ്രാഥമിക ധര്‍മം മികച്ച രീതിയില്‍ നടപ്പാക്കുന്ന മാധ്യമങ്ങളെയും മാധ്യമ സുഹൃത്തുക്കളെയും അഭിനന്ദിക്കുന്നു. ഈ ദുരിത കാലത്ത് വിശ്വസ്ത പങ്കാളികള്‍ എന്ന രീതിയില്‍ നമ്മുടെ ജീവിതത്തിലെ പ്രധാന ഭാഗമായി മാധ്യമങ്ങള്‍ മാറി. കൊവിഡ് മഹാമാരിയുടെ ചരിത്ര സൂക്ഷിപ്പുകാരായ മാധ്യമങ്ങള്‍, സര്‍ക്കാര്‍ തലങ്ങളില്‍ ദിവസേനയുള്ള തയ്യാറെടുപ്പുകള്‍ സംബന്ധിച്ച വിവരകൈമാറ്റത്തിന്, ഭരണകൂടത്തിനും പൊതു ജനത്തിനും ഇടയിലുള്ള പാലമായി വര്‍ത്തിച്ചു. കൊറോണ മഹാമാരിയുടെ വിവിധ വശങ്ങള്‍, സമൂഹത്തിന്റെ വിവിധ മേഖലകളില്‍ അത് സൃഷ്ടിക്കാനിടയുള്ള പ്രത്യാഘാതങ്ങള്‍ എന്നിവയെപ്പറ്റിയുള്ള കൃത്യമായ വിശകലനങ്ങളിലൂടെ, പാര്‍ലമെന്റ് തല സ്ഥാപങ്ങളിലെ ചര്‍ച്ചകള്‍ക്ക് മാധ്യമങ്ങള്‍ വഴികാട്ടുമെന്ന് പ്രതീക്ഷിക്കുന്നതായും ഉപരാഷ്ട്രപതി വ്യക്തമാക്കി.

നിരവധി വെല്ലുവിളികള്‍ക്കിടയിലും ജനങ്ങളെ ബോധവല്‍ക്കരിക്കുക എന്ന തങ്ങളുടെ ദൗത്യം വിജയകരമായി തുടരാന്‍ മാധ്യമങ്ങള്‍ കാണിക്കുന്ന ഇച്ഛയെ അദ്ദേഹം പ്രകീര്‍ത്തിച്ചു. കൊവിഡ് നിയന്ത്രണങ്ങള്‍ മൂലം സാമ്പത്തികരംഗത്ത് തളര്‍ച്ച നേരിടുന്ന ഇക്കാലത്ത് പരസ്യങ്ങളില്‍ നിന്നുള്ള വരുമാനം കുറവാണ്. അതുകൊണ്ട് തന്നെ മാധ്യമരംഗത്തെ പ്രവര്‍ത്തനങ്ങളില്‍ വെട്ടിച്ചുരുക്കലുകള്‍ നടത്തേണ്ടതായിട്ടുണ്ട്. ഇത് നിരവധി മാധ്യമ പ്രവര്‍ത്തകരുടെ വേതനത്തില്‍ കുറവ് വരുത്തിയിട്ടുണ്ടെന്നും ഉപരാഷ്ട്രപതി ചൂണ്ടിക്കാട്ടി.

Covid: Vice President congratulates media




Next Story

RELATED STORIES

Share it