Latest News

കൊവിഡ് വാക്‌സിന്‍; പ്രവാസികളുടെ ആശങ്ക അകറ്റണമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം കുവൈത്ത്

ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റിയുടെ സഹകരണത്തോടെ ഇന്ത്യയില്‍ നിര്‍മിക്കുന്ന കൊവിഡ് വാക്‌സിന്റെ വ്യത്യസ്ത പെരുകളാണ് പ്രവാസികള്‍ക്ക് വിനയാകുന്നത്. ഇന്ത്യയില്‍ കോവിഷീല്‍ഡ് എന്നും വിദേശത്ത് അസ്ട്രസെനക എന്നും ആണ് അറിയപെടുന്നത്

കൊവിഡ് വാക്‌സിന്‍; പ്രവാസികളുടെ ആശങ്ക അകറ്റണമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം കുവൈത്ത്
X

കുവൈത്ത് സിറ്റി: യാത്രാവിലക്ക് നീങ്ങിയാല്‍ കുവൈത്തിലേക്ക് തിരിച്ചുവരാനിരിക്കുന്ന ആയിരക്കണക്കിന് ഇന്ത്യന്‍ പ്രവാസികള്‍ക്ക് ഇന്ത്യയില്‍നിന്നും വക്‌സിന്‍ സ്വീകരികുന്നതുമായി ബന്ധപെട്ട അവ്യക്തതകള്‍ നീക്കണമെന്ന് ഇന്ത്യന്‍ സോഷ്യള്‍ ഫോറം കുവൈത്ത് ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് കുവൈത്തിലെ ഇന്ത്യന്‍ സ്ഥാനപതി, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, പ്രവാസികാര്യ വകുപ്പ് എന്നിവര്‍ക്ക് സോഷ്യള്‍ ഫോറം നിവേദനം നല്കി.

കുവൈത്തില്‍ നിലവില്‍ വിതരണം ചെയ്തുകൊണ്ടിരിക്കുന്ന ഫൈസര്‍, അസ്ട്രസെനക്ക, മൊഡേണ, ജോണ്‌സന്‍ & ജോണ്‌സന്‍ തുടങ്ങിയ വാക്‌സിനുകള്‍ ഇന്ത്യയില്‍ ലഭ്യമല്ല. ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റിയുടെ സഹകരണത്തോടെ ഇന്ത്യയില്‍ നിര്‍മിക്കുന്ന കൊവിഡ് വാക്‌സിന്റെ വ്യത്യസ്ത പെരുകളാണ് പ്രവാസികള്‍ക്ക് വിനയാകുന്നത്. ഇന്ത്യയില്‍ കോവിഷീല്‍ഡ് എന്നും വിദേശത്ത് അസ്ട്രസെനക എന്നും ആണ് അറിയപെടുന്നത്.

കൊവിഡ് വാക്‌സിന്റെ പേരുകള്‍ വ്യത്യസ്തമായി അറിയപെടുന്നത് തിരിച്ചുവരവിനെ ബാധിക്കുമെന്ന ആശങ്കയിലാണ് പ്രവാസികള്‍. കുവൈത്തില്‍ അംഗീകാരമില്ലാത്ത വാക്‌സിനുകള്‍ ഇന്ത്യയില്‍ നിന്ന് സ്വീകരിച്ചാല്‍ തിരിച്ചുവരാന്‍ കഴിയുമോ എന്നകാര്യത്തില്‍ നാട്ടിലുള്ള പ്രാവസികള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളൊന്നും ലഭിച്ചിട്ടില്ല. പ്രവാസികളുടെ ആശങ്കകള്‍ക്ക് എത്രയും പെട്ടന്ന് പരിഹാരം കാണണമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫൊറം

കുവൈത്ത് ആവാശ്യപെട്ടു

Next Story

RELATED STORIES

Share it