- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ് വാക്‌സിനേഷന്‍; അഭിമാന നേട്ടവുമായി കീഴുപറമ്പ് ഗ്രാമപഞ്ചായത്ത്

അരീക്കോട്: 18 വയസിനു മുകളിലുള്ള ആവശ്യക്കാരായ മുഴുവന്‍ പേര്‍ക്കും കൊവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കി കീഴുപറമ്പ് ഗ്രാമ പഞ്ചായത്ത് അഭിമാന നേട്ടം കൈവരിച്ചു. 18 വയസിനു മുകളില്‍ 18,881 പേര്‍ക്കാണ് കീഴുപറമ്പില്‍ വാക്‌സിന്‍ നല്‍കേണ്ടത്. ഇതില്‍ 18,288 പേര്‍ക്കും വാക്‌സിന്‍ നല്‍കിയതിന്റെ രേഖകള്‍ പഞ്ചായത്ത് പ്രസിഡണ്ട് വി പി സഫിയ മലപ്പുറം ജില്ലാ കലക്ടര്‍ക്കു കൈമാറി.
3 മാസത്തിനുള്ളില്‍ കൊവിഡ് പോസിറ്റീവായ 469 പേരും വാക്‌സിനേഷന് താല്‍പര്യപ്പെടാത്ത 124 പേരുമാണ് ഇനി ബാക്കിയുള്ളത്.
പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലും വാക്‌സിനേഷന്‍ ക്യാമ്പുകള്‍ നടത്തിയും കിടപ്പു രോഗികളായ 169 പേര്‍ക്ക് വീടുകളില്‍ ചെന്ന് വാക്‌സിനേഷന്‍ നല്‍കിയുമാണ് നേട്ടം കൈവരിച്ചത്. കൊവിഡ് വാക്‌സിനേഷനോടൊപ്പം ശിശുക്കള്‍ക്കുള്ള പ്രതിരോധ കുത്തിവയ്പിലും കീഴുപറമ്പ് പ്രാഥമികാരോഗ്യ കേന്ദ്രം ഒന്നാമതാണ്.
മലപ്പുറം കലക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. സക്കീന, ജില്ലാ വികസന കമ്മീഷണര്‍ പ്രേം കൃഷ്ണന്‍ ഐഎഎസ്, വൈസ് പ്രസിഡണ്ട് പി പി റഹ്മാന്‍, സ്റ്റാറ്റിംങ്ങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ സഹ്‌ല മുനീര്‍, മെമ്പര്‍മാരായ എം പി അബ്ദുറഹിമാന്‍, എം എം മുഹമ്മദ്, സെക്രട്ടറി കെ സീനത്ത് എന്നിവര്‍ സംബന്ധിച്ചു.
കീഴുപറമ്പ് ഗ്രാമ പഞ്ചായത്തില്‍ കൊവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തീകരിക്കുന്നതിന് അഹോരാത്രം പ്രയത്‌നിച്ച ഭരണ സമിതി അംഗങ്ങള്‍, മെഡിക്കല്‍ ഓഫിസര്‍ ഡോ. ഖാലിദിന്റെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പ് ജീവനക്കാര്‍, ആശ പ്രവര്‍ത്തകര്‍, ആര്‍ആര്‍ടി അംഗങ്ങള്‍, അംഗന്‍വാടി ജീവനക്കാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, സാമുഹ്യ സാംസ്‌കാരിക സംഘടനകളെയും ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി പി സഫിയ, വൈസ് പ്രസിഡണ്ട് പി പി റഹ്മാന്‍, ആരോഗ്യ സ്റ്റാന്റ്റിംങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ എം ടി ജംഷീറ ബാനു എന്നിവര്‍ അഭിനന്ദിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















