Latest News

മാനന്തവാടി സ്വദേശിയുടെ മൊബൈല്‍ നമ്പറില്‍ ഗുജറാത്തില്‍ കൊവിഡ് വാക്‌സിനെടുത്തു

മാനന്തവാടി സ്വദേശിയുടെ മൊബൈല്‍ നമ്പറില്‍ ഗുജറാത്തില്‍ കൊവിഡ് വാക്‌സിനെടുത്തു
X
മാനന്തവാടി: മാനന്തവാടി സ്വദേശിയായ യുവാവിന്റെ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ഗുജറാത്തില്‍ കൊവിഡ് വാക്‌സിനെടുത്തു. മാനന്തവാടി സ്വദേശി റോഷന്റെ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ഗുജറാത്ത് വടോദര ജില്ലയിലെ വാസവ ദാദുഭായ് അമറത്ഭായ് എന്നയാളാണ് കോവിഷീല്‍ഡ് ആദ്യ ഡോസ് വാക്‌സിനെടുത്തത്. രണ്ടാം ഡോസ് എടുക്കാനായി ഫോണില്‍ മെസേജ് വന്നപ്പോഴാണ് തന്റെ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് മറ്റൊരാള്‍ വാക്‌സിന്‍ എടുത്തതായി റോഷന്‍ അറിഞ്ഞത്.


നാലു വര്‍ഷത്തോളമായി ഈ നമ്പര്‍ ഉപയോഗിക്കുന്നതായും,തന്റെ കൈവശമുള്ള മറ്റൊരു മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചാണ് താന്‍ വാക്‌സിനെടുത്തതെന്നും, യുവാവ് പറയുന്നു. ഇതുപ്രകാരം ജില്ലാ പോലീസ് മേധാവി, സൈബര്‍ സെല്‍, ആരോഗ്യ വകുപ്പ് എന്നിവര്‍ക്ക് യുവാവ് പരാതി നല്‍കി. സമാന രീതിയില്‍ കോഴിക്കോട് കൂമ്പാറ സ്വദേശിയായ കോവിഡ് വാക്‌സിന്‍ സ്വീകരിക്കാത്ത യുവാവിന് ഹരിയാനയില്‍ നിന്നും വാക്‌സിന്‍ സ്വീകരിച്ചതായി മെസേജ് വന്നിട്ടുണ്ട്.


കോവിഡ് വാക്‌സിന്‍ സ്വീകരിക്കാതെ തന്നെ വാക്‌സിന്‍ സ്വീകരിച്ചെന്ന അറിയിപ്പാണ് കോഴിക്കോട് കൂടരഞ്ഞി പഞ്ചായത്തിലെ കൂമ്പാറ സ്വദേശി വടക്കേടത്തു സനീഷ് ജോസഫിന്റെ ഫോണിലേക്ക് എത്തിയത്. ഈ കഴിഞ്ഞ ജൂണ്‍ 29 ന് ആണ് സുനേഷ് ജോസഫിന്റെ മൊബൈലിലേക്ക് മെസ്സേജ് വന്നത്. ഉടന്‍ തന്നെ വന്ന മെസേജിലെ ലിങ്ക് വഴി കയറി പ്രിന്റ് എടുത്തു നോക്കിയപ്പോള്‍ പാസ്‌പോര്‍ട്ട് നമ്പര്‍, പേര്, വയസ് ബെനിഫിഷറി നമ്പര്‍ എല്ലാം ക്യത്യമായി രേഖപ്പെടുത്തിയാണ് വാക്‌സിന്‍ എടുത്തതെന്ന് മനസ്സിലാക്കുകയായിരുന്നു.




Next Story

RELATED STORIES

Share it