Latest News

കൊവിഡ് വ്യാപനം കുറയുന്നു; 24 മണിക്കൂറിനുള്ളില്‍ 3,116 പേര്‍ക്ക് കൊവിഡ്

കൊവിഡ് വ്യാപനം കുറയുന്നു; 24 മണിക്കൂറിനുള്ളില്‍ 3,116 പേര്‍ക്ക് കൊവിഡ്
X

ന്യൂഡല്‍ഹി; രാജ്യത്ത് കൊവിഡ് കേസുകള്‍ കുറഞ്ഞുവരുന്നതായി ആരോഗ്യ മന്ത്രാലയം. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3,116 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തേക്കാള്‍ 498 എണ്ണം കുറവാണ് ഇന്നത്തെ രോഗബാധ.

രാജ്യത്തെ സജീവ രോഗികളുടെ എണ്ണം 38,069ആയി.

പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.41 ശതമാനമായി. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.50 ശതമാനവുമായി.

24 മണിക്കൂറിനുള്ളില്‍ 5,559 പേര്‍ കൊവിഡ് രോഗമുക്തരായി. ആകെ രോഗമുക്തര്‍ 4,24,37,072. രോഗമുക്തി നിരക്ക് 98.71 ശതമാനം.

ഇന്നലെ മാത്രം 47 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. ആകെ മരണം 5,15,850.

ഇതുവരെ രാജ്യത്ത് 180.13 കോടി ഡോസ് വാക്‌സിന്‍ വിതരണം ചെയ്തു. 24 മണിക്കൂറിനുള്ളില്‍ 7,61,737 സാംപിളുകള്‍ പരിശോധിച്ചു.

Next Story

RELATED STORIES

Share it