Latest News

മിസാറോമില്‍ 26 പേര്‍ക്ക് കൂടി കൊവിഡ്

മിസാറോമില്‍ 26 പേര്‍ക്ക് കൂടി കൊവിഡ്
X

ഐസ്വാള്‍: മിസാറോമില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 26 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതുവരെ സംസ്ഥാനത്ത് 1,506 കൊവിഡ് ബാധിതരതാണ് ഉള്ളതെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചു.

ആകെ രോഗബാധിതരില്‍ 567 പേര്‍ ആശുപത്രികളില്‍ ചികില്‍സയില്‍ കഴിയുന്നു. 939 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. ഇതുവരെയും സംസ്ഥാനത്ത് ആരും രോഗം ബാധിച്ചി മരിച്ചിട്ടില്ല.

ഇതിനിടയില്‍ ഇന്ത്യയില്‍ കൊവിഡ് രോഗബാധിതരുടെ എണ്ണം 50 ലക്ഷം കടന്നു. 90,123 പേര്‍ക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. 1,290 പേര്‍ കഴിഞ്ഞ ദിവസം രോഗം ബാധിച്ച് മരിച്ചു.

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 50,20,360 ആണ്. അതില്‍ 9,95,123 പേരാണ് ചികില്‍സയിലുള്ളത്. 39,42,361 പേര്‍ ആശുപത്രി വിട്ടു. 82,066 പേര്‍ മരിച്ചു.

Next Story

RELATED STORIES

Share it