Latest News

24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 2.59 ലക്ഷം പേര്‍ക്ക് കൊവിഡ്; 4,209 പേര്‍ മരിച്ചു

24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 2.59 ലക്ഷം പേര്‍ക്ക് കൊവിഡ്; 4,209 പേര്‍ മരിച്ചു
X

ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2.59 ലക്ഷം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 2.6 കോടിയായി. ഇന്നലെ മാത്രം 4,209 പേര്‍ മരിച്ചിട്ടുണ്ട്. രാജ്യത്ത് കൊവിഡ് രോഗം മൂലം മരിച്ചവര്‍ 2,91,331 ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

അതേസമയം മൂന്നാം കൊവിഡ് വ്യാപനം ആറ്, എട്ട് മാസങ്ങള്‍ക്കുള്ളില്‍ ഉണ്ടായേക്കുമെന്ന ഭീഷണി നിലനില്‍ക്കുമ്പോഴും രാജ്യത്തെ വാക്‌സിനേഷന്‍ മന്ദഗതിയിലാണ്.

അമേരിക്ക കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള രാജ്യം ഇന്ത്യാണ്. അമേരിക്കയില്‍ പോസിറ്റിവിറ്റി നിരക്ക് 12.58 ശതമാനം മാത്രമേയുള്ളൂ. എന്നുമാത്രമല്ല, വാക്‌സിനേഷന്‍ നിരക്ക് വര്‍ധിച്ചിട്ടുണ്ട്.

24 മണിക്കൂറിനുളളില്‍ 20.16 ലക്ഷം സാംപിളുകള്‍ പരിശോധനയ്ക്കയച്ചിരുന്നു. പ്രതിദിന പരിശോധനയില്‍ ഒരു റെക്കോര്‍ഡാണ് ഇത്.

മഹാരാഷ്ട്ര, കര്‍ണാടക, കേരളം, തമിഴ്‌നാട്, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളാണ് കൊവിഡ് ബാധയില്‍ മുന്നിലുള്ളത്.

മഹാരാഷ്ട്രയില്‍ 29,911 പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. 984 പേര്‍ മരിക്കുകയും ചെയ്തു.ു കര്‍ണാടകയില്‍ 28,868 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 548 പേര്‍ മരിച്ചു.

തമിഴ്‌നാട്ടില്‍ 35,579 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തേക്കാള്‍ 2 ശതമാനം കൂടുതലാണ് ഇത്.

ഡല്‍ഹിയില്‍ 3,231 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 233 പേര്‍ മരിച്ചു.

കൊവിഡ് ഭേദമായവരില്‍ ബ്ലാക് ഫംഗസ് ബാധ വര്‍ധിച്ചുവരുന്നുണ്ട്.

Next Story

RELATED STORIES

Share it