24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 2.57.299 പേര്‍ക്ക് കൊവിഡ്; 4,194 മരണം

ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 2,57,299 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതേ സമയത്തിനുള്ളില്‍ 4,194 പേര്‍ മരിച്ചു.
കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് രോഗബാധിതരുടെ എണ്ണത്തേക്കാള്‍ കൂടുതലാണ് രോഗമുക്തരുടെ എണ്ണം. 24 മണിക്കൂറിനുളളില്‍ 3,57,630 പേര്‍ രോഗമുക്തരായിട്ടുണ്ട്.
രാജ്യത്ത് ഇതുവരെ 2,62,89,290 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. അതില്‍ 29,23,400 പേര്‍ സജീവ രോഗികളാണ്. കഴിഞ്ഞ ദിവസം വരെ 2,95,525 പേര്‍ക്ക് കൊവിഡ് ബാധ മൂലം ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്. ആകെ രോഗമുക്തര്‍ 2,30,70,365.
മൂന്ന് ലക്ഷത്തേക്കാള്‍ കൂടുതല്‍ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത് ഇത് തുടര്‍ച്ചയായി ആറാം ദിവസമാണ്.
കൊവിഡ് വ്യാപനത്തില്‍ കര്‍ണാടക മഹാരാഷ്ട്രയേക്കാള്‍ മുന്നിലാണ്. കര്‍ണാടകയില്‍ 5,14,259 സജീവരോഗികളുളളപ്പോള്‍ മഹാരാഷ്ട്രയില്‍ അത് 3,69,673 ആണ്.
വെള്ളിയാഴ്ചയിലെ കണക്കനുസരിച്ച് രാജ്യത്തെ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 12.59 ശതമാനമാണ്. രോഗമുക്തി നിരക്ക് 87.25 ശതമാനം.
കര്‍ണാടക, മഹാരാഷ്ട്ര, കേരളം, തമിഴ്‌നാട്, ആന്ധ്ര പ്രദേശ്, രാജസ്ഥാന്‍, പശ്ചിമ ബംഗാള്‍, യുപി തുടങ്ങി എട്ട് സംസ്ഥാനങ്ങളിലാണ് രാജ്യത്തെ 69.47 ശതമാനം കൊവിഡ് രോഗികളും.
കഴിഞ്ഞ മെയ് ഏഴാം തിയതി 4,14,188 പേരാണ് രാജ്യത്ത് കൊവിഡ് ബാധിതരായത്.
RELATED STORIES
വിദ്വേഷ പ്രസംഗം; ബാബാ രാംദേവിനെ അറസ്റ്റ് ചെയ്യണമെന്ന് എസ്ഡിപിഐ
4 Feb 2023 5:16 PM GMTപ്രശസ്ത പിന്നണി ഗായിക വാണി ജയറാം അന്തരിച്ചു
4 Feb 2023 2:43 PM GMTവനിതാ നേതാവിന് അശ്ലീല സന്ദേശം: സിപിഎം പാക്കം ലോക്കല്‍ സെക്രട്ടറി...
4 Feb 2023 2:34 PM GMTകൊളീജിയം ശുപാര്‍ശ അംഗീകരിച്ച് കേന്ദ്രം; സുപ്രിംകോടതിയില്‍ അഞ്ച്...
4 Feb 2023 2:24 PM GMTജഡ്ജിമാരുടെ പേരില്‍ കൈക്കൂലി: പരാതിക്കാരില്ല, കേസ് റദ്ദാക്കണം;...
4 Feb 2023 6:57 AM GMTബജറ്റ്: രാജഭരണത്തെ അനുസ്മരിപ്പിക്കുന്നത്- എസ്ഡിപിഐ
3 Feb 2023 2:10 PM GMT