Latest News

ബീഹാറില്‍ നിന്ന് തിരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് ചെന്നൈയില്‍ തിരിച്ചെത്തിയ 15 സിഐഎസ്എഫ് ജവാന്മാര്‍ക്ക് കൊവിഡ്

ബീഹാറില്‍ നിന്ന് തിരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് ചെന്നൈയില്‍ തിരിച്ചെത്തിയ 15 സിഐഎസ്എഫ് ജവാന്മാര്‍ക്ക് കൊവിഡ്
X

പട്‌ന: ബീഹാറില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് ചെന്നൈയില്‍ തിരിച്ചെത്തിയ 15 സിഐഎസ്എഫ് ജവാന്മാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. നവംബര്‍ 12നാണ് 15 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചത്.

ചെന്നൈയില്‍ നിന്ന് 64 പേരാണ് ബീഹാറിലേക്ക് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയത്. തിരഞ്ഞെടുപ്പ് കഴിഞ്ഞ അടുത്ത ദിവസം എല്ലാവരും തിരിച്ചെത്തി ക്വാന്റീനിലേക്ക് പോയി. മദ്രാസ് പോര്‍ട്ട് ട്രസ്റ്റ് ഹൗസിങ് കോളനിയിലെ സോണ്‍ 4ലാണ് ജവാന്മാരെ താമസിപ്പിച്ചിരുന്നത്.

അതിനിടയില്‍ നടത്തിയ പരിശോധനയില്‍ 15 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. രോഗബാധിതരെ ചെന്നൈയിലെ കമ്യൂണിക്കബിള്‍ ഡിസീസ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. 15 പേര്‍ക്കും കൊവിഡ് ലക്ഷണമില്ല. ബാക്കി ജവാന്മാരെ ക്വാറന്റീലനേക്ക് തിരിച്ചയച്ചു. മദ്രാസ് പോര്‍ട്ട് ട്രസ്റ്റ് ഹൗസിങ് കോളനിയിലാണ് എല്ലാവരും താമസിക്കുന്നത്. ക്വാറന്റീന്‍ കഴിയും വരെ അവിടെത്തന്നെ താമസിപ്പിക്കാനാണ് തീരുമാനം. ജവാന്മാരുടെ ആരോഗ്യസ്ഥിതി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് സിഐഎസ്എഫ് വൃത്തങ്ങള്‍ അറിയിച്ചു.

തിരഞ്ഞെടുപ്പ് കഴിഞ്ഞ ബീഹാറില്‍ കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ 513 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ 6,295 പേരാണ് വിവിധ ആശുപത്രികളിലും മറ്റ് ആരോഗ്യ കേന്ദ്രങ്ങളിലുമായി ചികില്‍സ തേടുന്നതെന്ന് ബീഹാര്‍ ആരോഗ്യവകുപ്പ് അറിയിച്ചു.

16ാം തിയ്യതി 513 കേസുകള്‍ ഇതുവരെ റിപോര്‍ട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ ആകെ സജീവരോഗികള്‍ 6,295 ആയതായി സംസ്ഥാന ആരോഗ്യവകുപ്പ് ട്വീറ്റ് ചെയ്തു.



Next Story

RELATED STORIES

Share it