Latest News

രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 13,091 പേര്‍ക്ക് കൊവിഡ്

രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 13,091 പേര്‍ക്ക് കൊവിഡ്
X

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 13,091 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം. ഇതേ സമയത്തിനുള്ളില്‍ 340 പേര്‍ മരിച്ചിട്ടുണ്ട്.

കേരളത്തിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചത്. മരണവും സംസ്ഥാനത്തുതന്നെയാണ്. കഴിഞ്ഞ ദിവസം കേരളത്തില്‍ 7,540 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 211 പേര്‍ മരിച്ചു.

ആകെ രോഗബാധിതര്‍ 3,44,01,670. രാജ്യത്ത് 1,38,556 സജീവ രോഗികളാണ് ഉള്ളത്. 266 ദിവസത്തിനുള്ളില്‍ ഏറ്റവും കുറവാണ് ഇത്.

24 മണിക്കൂറിനുള്ളില്‍ 13,878 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തര്‍ 3,38,00,925. രോഗമുക്തി നിരക്ക് 98.25 ശതമാനം.

പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 1.10 ശതമാനമാണ്. രണ്ട് ശതമാനത്തില്‍ താഴെ പോറ്റിവിറ്റി നിരക്ക് അനുഭവപ്പെടുന്നത് തുടര്‍ച്ചയായി 38ാമത്തെ ദിവസമാണ്. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 1.18 ശതമാനമാണ്. തുടര്‍ച്ചയായി 48ാം ദിവസമാണ് പോസിറ്റിവിറ്റി നിരക്ക് ഇത്ര കുറയുന്നത്.

ഇതുവരെ രാജ്യത്ത് 4,62,189 പേരാണ് മരിച്ചത്. 61.99 കോടി പരിശോധനകള്‍ നടന്നു.

ഇതുവരെ 110.23 കോടി ഡോസ് വാക്‌സിന്‍ നല്‍കി.

Next Story

RELATED STORIES

Share it