Latest News

കൊവിഡ് 19: തിരൂരങ്ങാടി എസ്ഡിപിഐ സംഘം ഈ ആഴ്ച അന്ത്യകര്‍മങ്ങള്‍ ഒരുക്കിയത് നാല് പേര്‍ക്ക്

കൊവിഡ് 19: തിരൂരങ്ങാടി എസ്ഡിപിഐ സംഘം ഈ ആഴ്ച അന്ത്യകര്‍മങ്ങള്‍ ഒരുക്കിയത് നാല് പേര്‍ക്ക്
X

തിരൂരങ്ങാടി: കടുത്ത മനോവേദനയിലും തിരൂരങ്ങാടി എസ്ഡിപിഐ സംഘം ഒരാഴ്ചക്കിടെ അന്ത്യകര്‍മ്മങ്ങള്‍ ഒരുക്കിയത് നാല് പേര്‍ക്ക്. മരണങ്ങള്‍ വര്‍ധിക്കുമ്പോഴും മരണമടഞ്ഞ കുടുംബങ്ങള്‍ക്ക് ആശ്വാസമായി എസ്ഡിപിഐ വളണ്ടിയര്‍മാര്‍ മാറുകയാണ്.

ഇന്ന് കണ്ണമംഗലം എരണിപ്പടി മരക്കാര്‍ കുട്ടി (70) കൊവിഡ് ബാധിച്ചു കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വച്ച് മരണപ്പെട്ടിരുന്നു. ബന്ധുക്കളുടെ ആവശ്യപ്രകാരം മൃതദേഹം മറവ് ചെയ്യാന്‍ തിരൂരങ്ങാടി എസ്ഡിപിഐ മണ്ഡലം പ്രസിഡന്റ് ഹമീദ് പരപ്പനങ്ങാടിയുടെ നേതൃത്വത്തിലുള്ള വളണ്ടിയര്‍ സംഘത്തിന്റെ സഹായം തേടുകയും കൊവിഡ് പ്രോട്ടോകാള്‍ പാലിച്ചു മറവ് ചെയ്യുകയും ചെയ്തു. ഇത് നാലാം തവണയാണ് ഈ ആഴ്ചയില്‍ ഹമീദിന്റെ നേതൃത്വത്തിലുള്ള വളണ്ടിയര്‍മാര്‍ ജില്ലയിലും പുറത്തും നടന്ന കൊവിഡ് മരണങ്ങള്‍ക്ക് അന്ത്യകര്‍മ്മം ചെയ്യാന്‍ മുന്നില്‍ നില്‍ക്കുന്നത്.

ആദ്യം തിരൂരങ്ങാടി സ്വദേശി അബ്ദുല്‍ ഖാദര്‍ ഹാജി (70), കൊണ്ടോട്ടിമംഗലം തൊടി സിറാജുദ്ധീന്‍ (72), പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് സ്വദേശി ചൂരിയോട് സിദ്ധീഖ് (52) ഇന്ന് വേങ്ങര കണ്ണമംഗലം എരണി പിടമരക്കാര്‍ കുട്ടി (70)യും. കൊവിഡ് ബാധിച്ച് മരണപ്പെട്ടവര്‍ക്ക് അന്ത്യകര്‍മ്മങ്ങള്‍ ചെയ്യാന്‍ പലര്‍ക്കും മടിയാണ്, ചിലര്‍ക്ക് ഭയവുമുണ്ട്. ഈ സാഹചര്യത്തിലാണ് എസ്ഡിപിഐ സംഘം മരിച്ചവരുടെ ബന്ധുക്കള്‍ക്ക് സഹായമാകുന്നത്. കുടുംബംഗങ്ങള്‍ ചെയ്യുന്നപോലെ മതപരമായ എല്ലാ ചടങ്ങുകളും നിവര്‍ത്തിച്ചാണ് സംസ്‌കരിക്കുന്നത്. വേദനയിലും മതപരമായ വിശ്വാസത്തിന്റെ പിന്‍ബലമാണ് തങ്ങള്‍ക്കുള്ളതെന്ന് ഇവര്‍ പറയുന്നു.

എസ്ഡിപിഐ മണ്ഡലം പ്രസിഡണ്ട് ഹമീദ് പരപ്പനങ്ങാടി, തിരൂരങ്ങാടി മുന്‍സിപ്പല്‍ പ്രസി ജലീല്‍ ചെമ്മാട്, ഉസ്മാന്‍ തിരൂരങ്ങാടി, റഫീഖ് മമ്പുറം, റഹീസ് വെളിമുക്ക്, കോഴിക്കോട് മെഡിക്കല്‍ കോളേജ് പ്രതീക്ഷ വളണ്ടിയര്‍ നാസര്‍ മായനാട്, ഇവരെ സഹായിക്കാന്‍ കുന്നുംപുറം മേഖല എസ്ഡിപിഐ പ്രവര്‍ത്തകരായ അമീര്‍ കുറ്റൂര്‍, മുസ്തഫ, നൗഫല്‍, നൗഷാദ് അറക്കല്‍, ബഷീര്‍ ബറക്കത്ത്, ഫസല്‍ റഹ്മാന്‍ തുടങ്ങിയവര്‍ അന്ത്യകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ പള്ളി ഖബര്‍സ്ഥാനില്‍ ഉണ്ടായിരുന്നു.

കണ്ണമംഗലം ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ പ്രതീഷ് തൃശൂര്‍ എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് സംഘത്തിന്റെ സേവനങ്ങളെ പ്രകീര്‍ത്തിച്ചു.

എസ്ഡിപിഐ ജില്ല, മണ്ഡലം നേതാക്കളായ അരീക്കല്‍ ബീരാന്‍ കുട്ടി, ബഷീര്‍ എടക്കാപറമ്പ്, പോപുലര്‍ ഫ്രണ്ട് ഡിവിഷന്‍ പ്രസി. മജീദ് മുളളിയന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

Next Story

RELATED STORIES

Share it