തൃശൂര്‍ ജില്ലയില്‍ 1,031 പേര്‍ക്ക് കൂടി കൊവിഡ്, 1,181 പേര് രോഗമുക്തരായി
തൃശൂര്‍: ജില്ലയില്‍ ഇന്ന് 1,031 പേര്‍ക്ക് കൂടി കൊവിഡ്19 സ്ഥിരീകരിച്ചു. 1,181 പേര് രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 4,261 ആണ്. തൃശൂര്‍ സ്വദേശികളായ 75 പേര് മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 5,14,653 ആണ്. 5,08,541 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.91% ആണ്.
ജില്ലയില്‍ വ്യാഴാഴ്ച്ച സമ്പര്‍ക്കം വഴി 1,026 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 01 ആരോഗ്യപ്രവര്‍ത്തകര്‍ക്കും, ഉറവിടം അറിയാത്ത 04 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.
രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 69 പുരുഷന്മാരും 93 സ്ത്രീകളും പത്ത് വയസ്സിനു താഴെ 39 ആണ്‍കുട്ടികളും 39 പെണ്‍കുട്ടികളുമുണ്ട്.
രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവര്‍
തൃശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ 115
വിവിധ കോവിഡ് ഫസ്റ്റ ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 153
സര്‍ക്കാര്‍ ആശുപത്രികളില്‍ 112
സ്വകാര്യ ആശുപത്രികളില്‍ 220
വിവിധ ഡോമിസിലിയറി കെയര്‍ സെന്ററുകളില്‍ 13
കൂടാതെ 2,617 പേര് വീടുകളിലും ചികിത്സയില്‍ കഴിയുന്നുണ്ട്.
1,175 പേര് പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 98 പേര് ആശുപത്രിയിലും 1077 പേര് വീടുകളിലുമാണ്.
7,987 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 1,701 പേര്‍ക്ക് ആന്റിജന്‍ പരിശോധനയും, 5,926 പേര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധനയും, 360 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 34,10,911 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.
466 ഫോണ്‍ വിളികളാണ് ജില്ലാ കണ്ട്രോള് സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 3,49,053 ഫോണ്‍ വിളികളാണ് ജില്ലാ കണ്ട്രോള് സെല്ലില്ലേക്ക് വന്നിട്ടുളളത്. 39 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്കി.
ജില്ലയില്‍ ഇതുവരെ 34,62,732 ഡോസ് കോവിഡ് 19 വാക്സിന് വിതരണം ചെയ്തു. ഇതില്‍ 22,83,222 പേര് ഒരു ഡോസ് വാക്സിനും, 11,79,510 പേര് രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചു.
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMTകെ കെ ശൈലജക്കെതിരെ സമൂഹമാധ്യമത്തില്‍ അശ്ലീല കമന്റിട്ട...
19 April 2024 10:47 AM GMT