Latest News

കൊവിഡ്: ഇന്ത്യയില്‍ മരണം ഒരുലക്ഷം കടന്നു

രാജ്യത്ത് കൊവിഡ് മരണനിരക്ക് 1.56% ആണ്.

കൊവിഡ്: ഇന്ത്യയില്‍ മരണം ഒരുലക്ഷം കടന്നു
X

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം ഒരു ലക്ഷം കടന്നു. രോഗബാധിതരുടെ എണ്ണം 64 ലക്ഷത്തിലധികമായി. രോഗമുക്തി നേടിയവരുടെ എണ്ണം 54,15,197ഉം ആയി.

രാജ്യത്ത് കൊവിഡ് മരണനിരക്ക് 1.56% ആണ്. ഇത് അമേരിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കുറവാണെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. അമേരിക്കയില്‍ 2,05,000 പേരാണ് ഇതുവരെ കോവിഡ് ബാധിച്ചു മരിച്ചത്. ഇന്ത്യയുടെ നാലിലൊന്ന് ജനസംഖ്യ മാത്രമുള്ള രാജ്യമാണ് അമേരിക്ക. ബസീലില്‍ 1,40,000 പേര്‍ കോവിഡ് ബാധിച്ചു മരിച്ചു. ഇന്ത്യയില്‍ രോഗബാധിതരുടെ എണ്ണം ഓഗസ്റ്റ് 7 ന് 20 ലക്ഷം കടന്നിരുന്നു. ഇത് 28 ദിവസം കൊണ്ട് ഇരട്ടിയായി സെപ്റ്റംബര്‍ 5 ന് 40 ലക്ഷത്തിലെത്തി. ഒക്ടോബര്‍ രണ്ടിന് രാത്രിയോടെയാണ് 64 ലക്ഷം കടന്നത്. ഇന്നലെ വരെ ഇന്ത്യയില്‍ ഏഴരക്കോടിയിലധികം പേരുടെ കൊവിഡ് പരിശോധന നടത്തി. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ (ഐസിഎംആര്‍) കണക്കനുസരിച്ച് ഒക്ടോബര്‍ 1 വരെ 7,67,17,728 പേരുടെ സാംപിളുകളാണ് പരിശോധിച്ചത്.

Next Story

RELATED STORIES

Share it