Latest News

കൊവിഡ് സ്‌ക്വാഡ് പരിശോധന; കൊല്ലത്ത് 57 സ്ഥാപനങ്ങള്‍ക്ക് പിഴയിട്ടു

കൊവിഡ് സ്‌ക്വാഡ് പരിശോധന; കൊല്ലത്ത് 57 സ്ഥാപനങ്ങള്‍ക്ക് പിഴയിട്ടു
X

കൊല്ലം: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസറിന്റെ നിര്‍ദ്ദേശപ്രകാരം നടത്തുന്ന താലൂക്കുതല സ്‌ക്വാഡ് പരിശോധനയില്‍ 57 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി. തഹസീല്‍ദാര്‍മാര്‍, സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍, പോലിസ് തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന സംഘമാണ് പരിശോധന നടത്തുന്നത്.

കൊട്ടാരക്കരയിലെ വാളകം, അമ്പലക്കര, നെല്ലിക്കുന്നം എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ 38 പേര്‍ക്ക് പിഴ ചുമത്തി. 103 കേസുകള്‍ക്ക് താക്കീത് നല്‍കി. ഡെപ്യൂട്ടി തഹസീല്‍ദാര്‍ വിജയകുമാര്‍ പരിശോധനയില്‍ പങ്കെടുത്തു.

കരുനാഗപ്പള്ളി, ആലപ്പാട്, ക്ലാപ്പന, കെ.എസ്.പുരം, പന്മന ഭാഗങ്ങളില്‍ സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍ നടത്തിയ പരിശോധനയില്‍ 18 സ്ഥാപനങ്ങള്‍ക്ക് പിഴ ഈടാക്കുകയും 57 പേര്‍ക്ക് താക്കീത് നല്‍കുകയും ചെയ്തു.

കുന്നത്തൂരില്‍ തഹസീല്‍ദാര്‍ കെ. ഓമനക്കുട്ടന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ഒരു സ്ഥാപനത്തിന് പിഴചുമത്തി. 57 പേര്‍ക്ക് താക്കീത് നല്‍കി.

പുനലൂര്‍, അഞ്ചല്‍, ഇടമുളയ്ക്കല്‍, അറയ്ക്കല്‍, ആയൂര്‍ പ്രദേശങ്ങളില്‍ നടത്തിയ പരിശോധനയില്‍ 12 കേസുകളില്‍ താക്കീത് നല്‍കി. ഡെപ്യൂട്ടി തഹസീല്‍ദാര്‍ കുമാരി ഗീതയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

Next Story

RELATED STORIES

Share it