Latest News

മുംബൈയില്‍ കൊവിഡ് വ്യാപനം കുറയുന്നു; ഇന്ന് രോഗം സ്ഥിരീകരിച്ചത് 5,956 പേര്‍ക്ക്

മുംബൈയില്‍ കൊവിഡ് വ്യാപനം കുറയുന്നു; ഇന്ന് രോഗം സ്ഥിരീകരിച്ചത് 5,956 പേര്‍ക്ക്
X

മുംബൈ; മുംബൈയില്‍ കൊവിഡ് വ്യാപനം കുറയുന്നതായി റിപോര്‍ട്ട്. 24 മണിക്കൂറിനുളളില്‍ 5,956 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അതിന് തൊട്ടു മുന്‍ ദിവസം 7,895 പേര്‍ക്കായിരുന്നു രോഗബാധ.

രോഗബാധയില്‍ കുറവനുഭവപ്പെട്ടതോടെ സജീവ രോഗികളുടെ എണ്ണം 50,757 ആയി തുടരുന്നു. മുംബൈയില്‍ ഇതുവരെ 10,05,818 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

രോഗം ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 12 പേര്‍ മരിച്ചു. ആകെ മരണം 16,469.

ബ്രിഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ കഴിഞ്ഞ ദിവസം 47,574 സാംപിളുകള്‍ ശേഖരിച്ചു.

15,551 പേരാണ് കഴിഞ്ഞ ദിവസം രോഗം മാറി ആശുപത്രി വിട്ടത്. ആകെ രോഗമുക്തര്‍ 9,35,934. രോഗമുക്തി നിരക്ക് 93 ശതമാനം.

കഴിഞ്ഞ ആഴ്ച രാജ്യത്തെ ഒമിക്രോണ്‍ ബാധയുടെ കേന്ദ്രം മുംബൈയായിരുന്നു. തുടര്‍ന്നാണ് പോസിറ്റിവിറ്റി നിരക്കില്‍ കുറവനുഭവപ്പെടാന്‍ തുടങ്ങിയത്.

Next Story

RELATED STORIES

Share it