Latest News

കൊവിഡ് രണ്ടാം തരംഗം: അഖിലേന്ത്യാ തലത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കാനിടയില്ലെന്ന് റിപോര്‍ട്ട്

കൊവിഡ് രണ്ടാം തരംഗം: അഖിലേന്ത്യാ തലത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കാനിടയില്ലെന്ന് റിപോര്‍ട്ട്
X

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാണെങ്കിലും കഴിഞ്ഞ വര്‍ഷം ചെയ്തതുപോലെ കേന്ദ്രം ദേശീയ തലത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കില്ലെന്ന് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. കൊവിഡ് വ്യാപനം വര്‍ധിച്ചതോടെ രാജ്യത്തെ 150 ഓളം ജില്ലകളില്‍ ഇപ്പോള്‍ തന്നെ മിനി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. പോസിറ്റിവിറ്റി നിരക്ക് 15 ശതമാനമുള്ള ജില്ലകളിലാണ് മിനി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

കൊവിഡ് വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കണമെന്ന് വിദഗ്ധ സമിതിയിലെയും കൊവിഡ് ടാസ്‌ക് ഫോഴ്‌സിലെയും അംഗങ്ങള്‍ ശുപാര്‍ശ ചെയ്തിരുന്നു. എയിംസ്, ഐസിഎംആര്‍ തുടങ്ങിയ പ്രീമിയര്‍ ആരോഗ്യകേന്ദ്രങ്ങളിലെയും സ്ഥാപനങ്ങളിലെയും വിദഗ്ധരാണ് സമിതിയിലെ അംഗങ്ങള്‍. സമിതി ചെയര്‍മാന്‍ വി കെ പോളും ഇതേ നിലപാടാണ് കേന്ദ്രത്തോട് അറിയിച്ചിട്ടുള്ളത്.

രാജ്യത്തെ രണ്ടാം രോഗവ്യാപനം കൂടുതല്‍ അപകടകരവും തീവ്രവുമാണെന്നാണ് വിദഗ്ധര്‍ കരുതുന്നത്. അത് രാജ്യത്തെ ആരോഗ്യസംവിധാനത്തെ അപകടകരമായ രീതിയില്‍ സമ്മര്‍ദ്ദത്തിലാഴ്ത്തുമെന്നും സര്‍ക്കാര്‍ കരുതുന്നു.

Next Story

RELATED STORIES

Share it