Latest News

രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു; പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 7 ശതമാനത്തിനു താഴെ

രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു; പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 7 ശതമാനത്തിനു താഴെ
X

ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് പ്രതിദിന ബാധ കുറയുന്നതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം. അമ്പത് ദിവസത്തിനുള്ളിലെ ഏറ്റവും കുറവ് രോഗബാധയാണ് കഴിഞ്ഞ ദിവസം റിപോര്‍ട്ട് ചെയ്തത്. ഇന്നലെ മാത്രം 1,27,510 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 2,81,75,044 ആയി മാറി. ഇന്നലെ മാത്രം 2,795 പേരാണ് മരിച്ചത്. ആകെ റിപോര്‍ട്ട് ചെയ്ത മരണങ്ങള്‍ 3,31,895.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,55,287 പേരാണ് രോഗമുക്തരായത്. തുടര്‍ച്ചയായ പത്തൊമ്പതാമത്തെ ദിവസമാണ് രോഗമുക്തരുടെ എണ്ണം പ്രതിദിന രോഗബാധിതരുടെ എണ്ണത്തേക്കാള്‍ കൂടുതലാവുന്നത്.

സജീവരോഗികളുടെ എണ്ണത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 18,95,520ന്റെ കുറവുണ്ടായി.

രാജ്യത്ത് ഇതുവരെ 21,60,46,638 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്.

Next Story

RELATED STORIES

Share it