Latest News

കൊവിഡ്: തൃശൂരില്‍ പ്ലാസ്മാ തെറാപ്പി വിജയം

പ്ലാസ്മാ തെറാപ്പി നടത്തിയ രോഗി ആറു ദിവസത്തോ ടെ രോഗം കുറഞ്ഞതോടെ വെന്റിലേറ്ററില്‍ നി്ന്നും പുറത്തേക്കെത്തി. രോഗിയുടെ അവസ്ഥ അതീവ ഗുരുതരമായ സാഹചര്യത്തിലാണ് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്ലാസ്മ തെറാപ്പി നടത്തിയത്.

കൊവിഡ്: തൃശൂരില്‍ പ്ലാസ്മാ തെറാപ്പി വിജയം
X

തൃശൂര്‍: തൃശൂര്‍ മെഡിക്കല്‍ കോളജില്‍ കൊവിഡ് 19 രോഗിയില്‍ നടത്തിയ പ്ലാസ്മാ തെറാപ്പി പരീക്ഷണം വിജയിച്ചു. ഡല്‍ഹിയില്‍ നിന്ന് തിരിച്ചെത്തിയ 51 കാരനാണ് പ്ലാസ്മ തെറാപ്പിയിലൂടെ രോഗമുക്തനാകുന്നത്. പ്ലാസ്മാ തെറാപ്പി നടത്തിയ രോഗി ആറു ദിവസത്തോ ടെ രോഗം കുറഞ്ഞതോടെ വെന്റിലേറ്ററില്‍ നി്ന്നും പുറത്തേക്കെത്തി. രോഗിയുടെ അവസ്ഥ അതീവ ഗുരുതരമായ സാഹചര്യത്തിലാണ് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്ലാസ്മ തെറാപ്പി നടത്തിയത്.


ജൂണ്‍ ആറിനായിരുന്നു ഡല്‍ഹിയില്‍ നിന്നെത്തിയ രോഗി കൊവിഡ് പോസറ്റീവായത്. അഞ്ച് ദിവസത്തിന് ശേഷം പ്രതിരോധശേഷി ഏറെ വഷളാവുകയും വെന്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തു. ജൂണ്‍ 11ന് രാത്രി രോഗിക്ക് കൊവിഡ് രോഗമുക്തനായ വ്യക്തിയുടെ പ്ലാസ്മ നല്‍കിത്തുടങ്ങി. ആറ് ദിവസത്തോടെ നല്ല ഫലം ലഭിക്കുകയും ചെയ്തു. കൊവിഡ് മുക്തനായ വ്യക്തിയില്‍ നിന്നെടുക്കുന്ന ആന്റിബോഡിയുള്ള പ്ലാസ്മ ഉപയോഗിച്ച് കൊവിഡ് രോഗികളെ ചികില്‍സിക്കുന്ന രീതിയാണ് പ്ലാസ്മാ തെറാപ്പി. രോഗമുക്തി നേടി ഒരു മാസത്തിനും നാലു മാസത്തിനുമിടയിലാണ് പ്ലാസ്മ ശേഖരിക്കുന്നത്.




Next Story

RELATED STORIES

Share it