- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ്: സ്വകാര്യ ലാബുകള്‍ക്കും പരിശോധനയ്ക്ക് അനുമതി

തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ അംഗീകൃത സ്വകാര്യ ലാബുകള്‍ക്ക്, സ്വമേധയാ വരുന്ന ആര്‍ക്കും 'വാക്ക് ഇന്‍ കൊവിഡ്19 ടെസ്റ്റ്' നടത്താന്‍ അനുമതി നല്‍കിയതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ആര്‍ടിപിസിആര്‍, എക്‌സ്‌പെര്‍ട്ട് നാറ്റ്, ട്രൂനാറ്റ്, റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് തുടങ്ങിയ കോവിഡ് പരിശോധനകള്‍ സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കില്‍ നടത്താന്‍ സ്വകാര്യ ആശുപത്രികള്‍ക്കും ലബോറട്ടറികള്‍ക്കും അനുമതി നല്‍കിയിരുന്നു. ഇതിന് പിന്നാലെ 'വാക്ക് ഇന്‍ കൊവിഡ്19 ടെസ്റ്റ് ' നടത്താനുള്ള അനുമതിയ്ക്കായി പലരും മുന്നോട്ടു വന്നു. ഇക്കാര്യം വിശദമായി പരിശോധിച്ചാണ് സ്വകാര്യ ലാബുകളില്‍ വാക്ക് ഇന്‍ കൊവിഡ്19 പരിശോധനയ്ക്കുള്ള അനുമതി നല്‍കിയത്. ഇതിലൂടെ പൊതുജനങ്ങള്‍ക്ക് സര്‍ക്കാര്‍ അംഗീകൃത സ്വകാര്യ ആശുപത്രികളിലും ലാബുകളിലും കോവിഡ് പരിശോധന നടത്താവുന്നതാണ്. ഇതിലൂടെ രോഗം നേരത്തെ കണ്ടെത്തുന്നതിനും ഫലപ്രദമായ ചികില്‍സ ഉടന്‍ ലഭ്യമാക്കാനും സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
സ്വകാര്യ ലാബില്‍ കൊവിഡ് പരിശോധന: സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍:
ആര്‍ടിപിസിആര്‍, സിബിനാറ്റ്, ട്രൂനാറ്റ്, റാപ്പിഡ് ആന്റിജന്‍ എന്നീ ടെസ്റ്റുകള്‍ക്ക് ഇത് ബാധകമാണ്, ഓരോ ടെസ്റ്റുകള്‍ക്കും സ്വകാര്യ ലാബുകള്‍ സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കുകള്‍ മാത്രമേ ഈടാക്കാവൂ, ആരോഗ്യ വകുപ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സ്വകാര്യ ലാബിനെ ഒരു വ്യക്തിക്ക് കോവിഡ് പരിശോധനയ്ക്കായി സമീപിക്കാവുന്നതാണ്. രജിസ്റ്റര്‍ ചെയ്ത ഡോക്ടറുടെ കുറിപ്പടിയുള്ള പരിശോധനയ്ക്ക് മുന്‍ഗണന നല്‍കുന്നു. അതേസമയം കുറിപ്പടി നിര്‍ബന്ധമല്ല. പരിശോധനയ്ക്ക് വിധേയമാകുന്ന വ്യക്തി സമ്മതപത്രം നല്‍കണം. പരിശോധനയ്ക്ക് വിധേയനായ വ്യക്തി സര്‍ക്കാര്‍ നല്‍കിയ ഏതെങ്കിലും ഒരു ഐഡി കാര്‍ഡിന്റെ പകര്‍പ്പ് ലാബില്‍ നല്‍കണം.
ലാബുകളും ആശുപത്രികളും കോവിഡ് വാക്ക് ഇന്‍ കിയോസ്‌ക് (വിസ്‌ക്) മാതൃക സ്വീകരിക്കാവുന്നതാണ്. മാര്‍ഗനിര്‍ദേശമനുസരിച്ച് പരിശീലനം ലഭിച്ച ലബോറട്ടറി ടെക്‌നീഷനെ അല്ലെങ്കില്‍ നഴ്‌സിനെ സാമ്ബിള്‍ ശേഖരണത്തിന് സജ്ജമാക്കണം. ആദ്യത്തെ 20 സ്രവ ശേഖരണത്തിന് ഒരു ഡോക്ടര്‍ മേല്‍നോട്ടം വഹിക്കേണ്ടതാണ്. ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ച എല്ലാ മാര്‍ഗ നിര്‍ദേശങ്ങളും ലാബുകള്‍ പാലിക്കേണ്ടതാണ്. പരിശോധനയ്ക്ക് വരുന്ന വ്യക്തികള്‍ക്ക് കോവിഡ് സംബന്ധിച്ച പ്രീടെസ്റ്റ് കൗണ്‍സലിംഗ് നല്‍കണം. ശരിയായ പരിശോധനയ്ക്ക് ശേഷമുള്ള കൗണ്‍സലിംഗ്, മാര്‍ഗനിര്‍ദേശം, ഉറപ്പ് എന്നിവയുടെ അടിസ്ഥാനത്തില്‍ ഫലം അപ്പോള്‍ തന്നെ വെളിപ്പെടുത്താവുന്നതാണ്. രോഗലക്ഷണമുണ്ടെങ്കില്‍ ടെസ്റ്റ് നെഗറ്റീവായാല്‍പോലും 14 ദിവസം സമൂഹവുമായുള്ള സമ്ബര്‍ക്കം ഒഴിവാക്കാന്‍ നിര്‍ദേശിക്കണം. പോസിറ്റീവായാല്‍ ദിശ 1056ല്‍ വിളിച്ച് സിഎഫ്എല്‍ടിസികളിലോ കോവിഡ് ആശുപത്രികളിലോ ആക്കണം. പരിശോധനയ്ക്ക് വരുന്നവരുടെ പരിശോധനാഫലം അനുസരിച്ച് ലാബ് ഇന്‍ചാര്‍ജ് മുന്‍കരുതലുകളും പോസ്റ്റ് ടെസ്റ്റ് കൗണ്‍സലിംഗും നല്‍കേണ്ടതാണ്. ലാബ് ഇന്‍ചാര്‍ജ് രോഗിയുടെ വിശദാംശങ്ങള്‍ ഉറപ്പുവരുത്തുകയും മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് ഫലങ്ങള്‍ തത്സമയം ഓണ്‍ലൈനില്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്യണം. തുടര്‍ നടപടികള്‍ക്കായി ജില്ലാ ആരോഗ്യ അധികാരികളെയോ ദിശയെയോ വിവരം അറിയിക്കേണ്ടതാണ്.
RELATED STORIES
ബിജെപി ക്രിസ്ത്യന് സമൂഹത്തെ ചിരിച്ചു കൊണ്ട് കൊല്ലുന്നു:അജ്മല് കെ...
28 July 2025 3:54 PM GMTധര്മസ്ഥലയിലെ കൊലപാതകങ്ങള്: മൃതദേഹങ്ങള് കുഴിച്ചിട്ട സ്ഥലങ്ങളില്...
28 July 2025 3:48 PM GMTഗസയില് മൂന്ന് ഇസ്രായേലി സൈനികര് കൊല്ലപ്പെട്ടു (വീഡിയോ)
28 July 2025 3:37 PM GMTവ്യാജ പ്രചാരണങ്ങള് തന്നെ ബാധിക്കില്ലെന്ന് രാഹുല് മാങ്കൂട്ടത്തില്
28 July 2025 3:25 PM GMTഅതുല്യയുടേത് ആത്മഹത്യയെന്ന് ഫോറന്സിക് റിപോര്ട്ട്
28 July 2025 3:20 PM GMTഎംആര് അജിത് കുമാറിനെ പോലിസില് നിന്ന് മാറ്റി; എക്സൈസ് കമ്മീഷണറായി...
28 July 2025 3:15 PM GMT