Latest News

കൊവിഡ് ബാധിതര്‍ക്ക് രക്തം കട്ട പിടിക്കാനുള്ള സാധ്യത കൂടുതലെന്നു പഠനം

സാധാരണ ആരോഗ്യമുള്ള ആളുകളേക്കാള്‍ കൊവിഡ് രോഗികളില്‍ ഈ അവസ്ഥ വരാനുള്ള സാധ്യത 100 മടങ്ങാണ്.

ന്യൂയോര്‍ക്ക്: കൊവിഡ് ബാധിച്ചവരില്‍ രക്തം കട്ട പിടിക്കുന്ന അവസ്ഥ ഉണ്ടാകാനുള്ള സാധ്യത ഏറെയാണെന്ന് പഠന റിപോര്‍ട്ട്. കൊവിഡ് രോഗബാധിതരില്‍ രക്തം കട്ടപിടിക്കാനുള്ള സാധ്യത ആരോഗ്യമുള്ള മനുഷ്യരേക്കാള്‍ 100 മടങ്ങാണെന്ന് ഓക്‌സ്ഫഡ് യൂനിവേഴ്‌സിറ്റി നടത്തിയ പഠനത്തില്‍ കണ്ടെത്തി. അപൂര്‍വമായി കണ്ട് വന്നിരുന്ന സെറിബ്രല്‍ വെന്‍സ് ത്രോംബോസിസ് എന്ന അവസ്ഥ കൊവിഡ് രോഗികളില്‍ സാധാരണയായി കാണപ്പെടുന്നതായും പഠനത്തില്‍ വ്യക്തമാക്കുന്നു. സാധാരണ ആരോഗ്യമുള്ള ആളുകളേക്കാള്‍ കൊവിഡ് രോഗികളില്‍ ഈ അവസ്ഥ വരാനുള്ള സാധ്യത 100 മടങ്ങാണ്.


30 വയസ്സില്‍ താഴെയുള്ളവര്‍ക്കാണ് സെറിബ്രല്‍ വെന്‍സ് ത്രോംബോസിസ് കൂടുതലായി കണ്ടുവരുന്നത്. ഈ അവസ്ഥ കണ്ടെത്തിയതില്‍ 30 ശതമാനം പേരും 30 വയസ്സിന് താഴെ പ്രായമുള്ളവരാണ്. വാക്‌സിന്‍ എടുത്തവരെക്കാള്‍ വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് ഈ അവസ്ഥ വരാനുള്ള സാധ്യത 8 മുതല്‍ 10 ശതമാനം വരെ കൂടുതലാണ്. ഓക്‌സഫഡ് ആസ്ട്രസേനയ്ക്ക വാക്‌സിന്‍ മൂലം രക്തം കട്ട പിടിയ്ക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ വന്നതിന് പിറകെയാണ് യൂനിവ്‌ഴ്‌സിറ്റി പഠനം നടത്തിയത്.




Next Story

RELATED STORIES

Share it